city-gold-ad-for-blogger
Aster MIMS 10/10/2023

Controversy | ടൂറിസം കേന്ദ്രത്തിലെ കണ്ണായ സ്ഥലം ഡിവൈഎഫ്‌ഐക്ക് വഴിയോര വിശ്രമകേന്ദ്രത്തിന് നല്‍കാനുള്ള നഗരസഭ തീരുമാനം വിവാദമാകുന്നു; ശക്തമായ എതിര്‍പുമായി യുഡിഎഫ് രംഗത്ത്

നീലേശ്വരം: (KasargodVartha) അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി മാറാന്‍ സാധ്യതയുള്ള തൈക്കടപ്പുറം അഴിത്തല ബീചില്‍ ഡിവൈഎഫ്‌ഐക്ക് വഴിയോര വിശ്രമകേന്ദ്രം സ്ഥാപിക്കാന്‍ നഗരസഭ അനുമതി നല്‍കിയത് വിവാദമാകുന്നു.

നടപടിക്കെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ യു ഡി എഫ് വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത് കോണ്‍ഗ്രസും വ്യക്തമാക്കി.

ഭാവിയില്‍ വന്‍ ടൂറിസം കേന്ദ്രമായി മാറുമെന്ന് കരുതുന്ന അഴിത്തലയിലെ ഭൂമി ഭരണ സ്വാധീനം ഉപയോഗിച്ച് ഡിവൈഎഫ്‌ഐക്ക് നല്‍കാനുള്ള നീക്കം അനുവദിക്കില്ലെന്ന് യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ് കുമാര്‍ പറഞ്ഞു.

ബുധനാഴ്ച നടന്ന നഗരസഭാ കൗണ്‍സില്‍ യോഗമാണ് അഴിത്തല ടൂറിസം കേന്ദ്രത്തില്‍ ഡി വൈ എഫ് ഐക്ക് ശുചിമുറിയും വിശ്രമകേന്ദ്രവും പണിയാന്‍ അനുമതി നല്‍കിയത്.

പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് ഡി വൈ എഫ് ഐ ജില്ലാ പ്രസിസന്റ് രജീഷ് വെള്ളാട്ടിന്റെ അപേക്ഷ കൗണ്‍സില്‍ അംഗീകരിച്ചത്. അഴിഞ്ഞലയില്‍ നഗരസഭയുടെ ശുചിമുറി സമുച്ചയത്തിന് അടുത്തായി സ്ഥല സൗകര്യം ലഭ്യമാണെന്ന് കാണിച്ച് നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ നല്‍കിയ റിപോര്‍ടും കൗണ്‍സില്‍ യോഗത്തിലെ അജന്‍ഡയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

അജന്‍ഡ അവതരിപ്പിച്ചയുടനെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ ഇ ശജീര്‍, ഡെപ്യൂടി ലീഡര്‍ റഫീഖ് കോട്ടപ്പുറം എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കെ വി ശശികുമാര്‍, അന്‍വര്‍ സാദിഖ് എന്നിവരും പിന്തുണയുമായി എഴുന്നേറ്റു. നഗരസഭ കണ്ണായ സ്ഥലം ഡിവൈഎഫ്‌ഐക്ക് വിട്ടുകൊടുക്കുന്നത് അനുചിതമാണെന്ന് ഇവര്‍ വാദിച്ചു.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ടൂറിസം കേന്ദ്രത്തിലെ സ്ഥലം ഡി വൈ എഫ് ഐക്ക് നല്‍കുന്നതിനെതിരെ കോടതിയെ സമീപിക്കുന്നതിന് പുറമെ ശക്തമായ പ്രക്ഷോഭം നടത്താനും യു ഡി എഫ് ആ ലോചിക്കുന്നുണ്ട്.

അതേസമയം ഡി വൈ എഫ് ഐയുടെ വഴിയോര വിശ്രമകേന്ദ്രത്തിന് സംസ്ഥാന സെകടറി വി കെ സനോജ് വെളളിയാഴ്ച (03.11.2023) തറക്കല്ലിടും. വൈകിട്ട് നാല് മണിക്കാണ് ചടങ്ങ്. വിവാദങ്ങള്‍ അനാവശ്യമാണന്ന് ജില്ലാ സെക്രടറി രജീഷ് വെള്ളാട്ട് പറഞ്ഞത്. നഗരസഭാ സ്ഥലത്ത് 350 സ്‌ക്വയര്‍ ഫീറ്റ് വരുന്ന കേന്ദ്രം നിര്‍മിച്ച് നീലേശ്വരം നഗരസഭയ്ക്കുതന്നെ കൈമാറുകയാണ് ചെയ്യുന്നത്. ഇതിന് ഏഴ് ലക്ഷത്തോളം രൂപ ആവശ്യമായി വരുമെന്നാണ് ഡിവൈഎഫ്‌ഐ കണക്ക് കൂട്ടുന്നത്.

ഡിവൈഎഫ്‌ഐ ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ കാംപെ മാലിന്യ നിര്‍മാര്‍ജനത്തില്‍ നിന്ന് മാനവിക കേന്ദ്രം എന്ന സന്ദേശത്തോടെ അഴിത്തലയില്‍ നിര്‍മിക്കുന്ന വിശ്രമകേന്ദ്രത്തില്‍ വിശ്രമമുറി, ടീസ്റ്റാള്‍, ലൈബ്രറി, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, മുലയൂട്ടല്‍ കേന്ദ്രം, ശുചിമുറി, ഡ്രസ് ചേന്‍ജിങ് കേന്ദ്രം എന്നിവയുണ്ടാകും. ഇതല്ലാതെ ഇതിനായി നഗരസഭയുടെ സ്ഥലം പതിച്ചു വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ വിട്ടു കിട്ടുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും ഡി വൈ എഫ് ഐ.

മാലിന്യ നിര്‍മാര്‍ജനത്തില്‍ നിന്നും മാനവിക കേന്ദ്രം എന്ന സന്ദേശത്തോടെയാണ് അഴിത്തല ബീചില്‍ വിശ്രമ കേന്ദ്രം നിര്‍മിക്കുന്നതെന്ന് ഡി വൈ എഫ് ഐ പറഞ്ഞു. ഡി വൈ എഫ് ഐ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ കാംപെയിനിലൂടെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വിശ്രമകേന്ദ്രം സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്.

ഇവിടെ വിശ്രമമുറി, ടീ സ്റ്റാള്‍, ലൈബ്രറി, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, മുലയൂട്ടല്‍ കേന്ദ്രം, ശുചിമുറി എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. നിര്‍മാണം പൂര്‍ത്തീകരിച്ച് വിശ്രമകേന്ദ്രം നീലേശ്വരം നഗരസഭയ്ക്ക് കൈമാറുമെന്നാണ് ഡി വൈ എഫ് ഐ നേതൃത്വം പറയുന്നത്.

അതേസമയം അഴിത്തലയില്‍ ഡി വൈ എഫ് ഐയുടെ വിശമകേന്ദ്രത്തിന് നഗരസഭാ അനുമതി നല്‍കുന്നത് ജനാധിപത്യ വിരുദ്ധവും സ്വജന പക്ഷപാതവുമാണെന്നും നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബി ജെ പി നീലേശ്വരം മണ്ഡലം പ്രസിഡന്റ് സി വി സുരേഷും വ്യക്തമാക്കുന്നു.

Controversy | ടൂറിസം കേന്ദ്രത്തിലെ കണ്ണായ സ്ഥലം ഡിവൈഎഫ്‌ഐക്ക് വഴിയോര വിശ്രമകേന്ദ്രത്തിന് നല്‍കാനുള്ള നഗരസഭ തീരുമാനം വിവാദമാകുന്നു; ശക്തമായ എതിര്‍പുമായി യുഡിഎഫ്  രംഗത്ത്



Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, BJP, Nileshwaram News, Azhithala Beach, UDF, Youth Congress, Protest, DYFI, Tourism Site, Roadside, Rest Stop, Municipal Council, Controversy, Nileshwaram: Controversy over Municipal Council's decision to give DYFI site at tourism center for roadside rest stop.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL