Complaint | 'പ്ലസ് ടു വിദ്യാര്‍ഥിനിയുമൊത്ത് കാറില്‍ കറങ്ങി തിരിച്ചെത്തിയ കാമുകനെയും, കാത്തുനിന്ന സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു; വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളെയും വെറുതെ വിട്ടില്ല; മൊബൈല്‍ പരിശോധിച്ചതില്‍ മറ്റൊരു ഒളിച്ചോട്ട വിവരവും പുറത്ത് വന്നു'
Oct 3, 2023, 13:45 IST
നീലേശ്വരം: (KasargodVartha) പ്ലസ് ടു വിദ്യാര്‍ഥിനിയുമൊത്ത് കാറില്‍ കറങ്ങി തിരിച്ചെത്തിയ കാമുകനെയും, കാത്തുനിന്ന സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളെയും വെറുതെ വിട്ടില്ല. ഒളിച്ചോടിയ പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ മറ്റൊരു ഒളിച്ചോട്ട വിവരവും പുറത്ത് വന്നതായാണ് വിവരം.
നീലേശ്വരം പൊലീസ് പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച രാത്രിയാണ് സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. പെണ്‍കുട്ടിയെ യുവാവ് തട്ടികൊണ്ട് പോയെന്നാണ് ബന്ധുക്കളുടെ പരാതി.
ഒളിച്ചോടിയ ഇരുവരും രാത്രിയോടെ കാറില്‍ തിരിച്ചെത്തി. ഈ സമയം, യുവാവിന്റെ വീട്ടിനടുത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും കാത്തു നിന്നിരുന്നു.
ഇതോടെ, കമിതാക്കള്‍ ഓര്‍ച്ചയിലെത്തി സുഹൃത്തുക്കളോട് സഹായം അഭ്യര്‍ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കള്‍ എത്തിയതോടെ വിവരം ചോര്‍ന്ന് കിട്ടിയ പെണ്‍കുട്ടിയുടെ ബന്ധുക്കളും പ്രദേശത്തുള്ളവരും ഇവിടേക്ക് പിന്തുടര്‍ന്ന് വന്ന് കാമുകനെയും സുഹൃത്തുക്കളെയും ക്രൂരമായി മര്‍ദിച്ചു.
ഇതിനിടയില്‍ യുവാവിന്റെയും സുഹൃത്തുക്കളുടെയും രക്ഷിതാക്കളും വിവരമറിഞ്ഞെത്തിയതോടെ അവരെയും വെറുതെ വിട്ടില്ല. വിവരമറിഞ്ഞ് പൊലീസെത്തിയാണ് കാമുകനെയും മൂന്നു സുഹൃത്തുക്കളെയും ബന്ധുക്കളെയും രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചത്.
പരാതിയില്ലാത്തതിനാല്‍ ഇവരെ പിന്നീട് ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെ വിട്ടയച്ചു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പവും വിട്ടു.
അതേസമയം, പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ മറ്റൊരു പ്ലസ് ടു വിദ്യാര്‍ഥിനിയും കാമുകനൊപ്പം പോയതായുള്ള സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവര്‍ തിരിച്ചെത്തിയിട്ടില്ലെന്നാണ് അറിയുന്നത്. വിഷയത്തില്‍ ചൊവ്വാഴ്ച രാവിലെ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. പരാതിയുണ്ടെങ്കില്‍ കേസെടുക്കാനാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു.