city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Night Life | 'കാസർകോട് നഗരത്തിൽ രാത്രി കാലത്ത് കടകൾ തുറന്നിടാൻ മുൻകയ്യെടുക്കേണ്ടത് വ്യാപാരികൾ', നഗരസഭ പൂർണ പിന്തുണ നൽകുമെന്ന് ചെയർമാൻ, ആളുകൾക്ക് എത്തുന്നതിനായി രാത്രി 12 മണി വരെ ബസ് റൂട് ഒരുക്കുന്നതിന് പരിശ്രമിക്കുന്നതായും അബ്ബാസ് ബീഗം

കാസർകോട്: (KasargodVartha) നഗരത്തിൽ രാത്രി കാലത്ത് കടകൾ തുറന്നിടാൻ മുൻ കയ്യെടുത്ത് ഇറങ്ങേണ്ടത് വ്യാപാരികളാണെന്നും ഇക്കാര്യത്തിൽ നഗരസഭ പൂർണ പിന്തുണ നൽകുമെന്നും ചെയർമാൻ അബ്ബാസ് ബീഗം കാസർകോട് വാർത്തയോട് പറഞ്ഞു. രാത്രി കാലത്ത് കടകൾ അടച്ചിടുന്നത് കൊണ്ട് ബുദ്ധിമുട്ടും പ്രയാസങ്ങളും ഉണ്ടാകുന്നുവെന്നത് കുറേ കാലമായി കേൾക്കുന്ന പരാതിയാണ്. കടകൾ തുറന്നിട്ടാലേ ആളുകൾ നഗരത്തിൽ എത്തുകയുള്ളൂ. തുറക്കാനുള്ള സംവിധാനം ഉണ്ടാകേണ്ടത് വ്യാപാരികളുടെ മേഖലയിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. 'സജീവമാകണം കാസർകോട്ടെ രാത്രി ജീവിതം' എന്ന കാസർകോട് വാർത്തയുടെ കാംപയിനോടാണ് നഗരസഭ ചെയർമാൻ മനസ് തുറന്നത്.
  
Night Life | 'കാസർകോട് നഗരത്തിൽ രാത്രി കാലത്ത് കടകൾ തുറന്നിടാൻ മുൻകയ്യെടുക്കേണ്ടത് വ്യാപാരികൾ', നഗരസഭ പൂർണ പിന്തുണ നൽകുമെന്ന് ചെയർമാൻ, ആളുകൾക്ക് എത്തുന്നതിനായി രാത്രി 12 മണി വരെ ബസ് റൂട് ഒരുക്കുന്നതിന് പരിശ്രമിക്കുന്നതായും അബ്ബാസ് ബീഗം

ജില്ലയിലെ വിവിധ പഞ്ചായതുകളിൽ നിന്നുള്ളവരാണ് കാസർകോട്ട് കച്ചവടം ചെയ്യുന്നത്. അതിനാൽ പെട്ടെന്ന് കടകളടച്ച് വീട്ടിലേക്ക് പോകാനുള്ള മനോഭാവം ഉണ്ടായേക്കാം. എന്നാൽ നഗരത്തെ സംബന്ധിച്ചിടത്തോളം 24 മണിക്കൂറും പ്രവർത്തിക്കുന്ന ചില കടകളെങ്കിലും ഉണ്ടാകേണ്ടത് ആവശ്യമാണ്. എന്തെങ്കിലും അത്യാവശ്യം വന്നാൽ സാധനങ്ങൾ വാങ്ങിക്കാനുള്ള സൗകര്യം ഇപ്പോൾ രാത്രി എട്ട് മണിക്കോ 10 മണിക്കോ ശേഷം കാസർകോട് നഗരത്തിലില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന കടകൾ ഉണ്ടായാൽ ഗുണകരമാവും. അതിനുള്ള പരിശ്രമങ്ങൾ ചെയർമാൻ എന്ന നിലയിൽ തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രമണി വരെ മാത്രമേ തുറക്കാൻ പാടുള്ളൂ എന്ന നിയന്ത്രങ്ങണൾ ഒന്നും കാസർകോട് നഗരസഭ ഇതുവരെ നൽകിയിട്ടില്ല. എത്രസമയം വേണമെങ്കിലും തുറന്ന് പ്രവർത്തിക്കാം. പക്ഷേ, ചില പ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ക്രമസമാധാനത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് 11 മണിക്ക് മുമ്പായി കടകൾ അടക്കണമെന്ന നിർദേശം നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള സ്ഥിതി ഇല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് എന്തൊക്കെ നടപടികൾ സ്വീകരിക്കാനാകുമെന്ന് കാസർകോട് നഗരസഭ ചിന്തിക്കും.

പല ആളുകളുടെയും ധാരണ കാസർകോട് നഗരം വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് എന്ന രീതിയിലാണ്. പല പ്രശ്നങ്ങൾ കാസർകോട്ട് മുമ്പ് നടന്നിട്ടുണ്ട്. കുറെകാലങ്ങൾക്കിപ്പുറം എല്ലാവരും നല്ല സൗഹാർദത്തിൽ ഒരു പ്രശ്നവും പ്രയാസവും ഇല്ലാതെ കടന്നുപോയിക്കൊണ്ടിയിരിക്കുകയാണ്. രാത്രി കാലങ്ങളിലേക്ക് ആളുകൾ കടന്നുവരാനും അവർക്കുവേണ്ട ഭക്ഷണമടക്കമുള്ള കാര്യങ്ങൾ കിട്ടാനും തെരുവ് കച്ചവടം പോലെ സംവിധാനം ഉണ്ടാവണമെന്ന് കാസർകോട് നഗരസഭ ആഗ്രഹിക്കുന്നു.



'കാസർകോട് നൈറ്റ് സിറ്റി റൂട്' ഉണ്ടാക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവ് കച്ചവടം പോലുള്ള സംവിധാനമൊക്കെ അതിന്റെ ഭാഗമായി വരുന്നതാണ്. കൂടുതൽ ആളുകൾ കാസർകോട് നഗരത്തിൽ എത്തുന്നതിനായി നഗരത്തിന്റെ അകത്ത് തന്നെ ആളുകൾക്ക് വരുന്നതിനും പോകുന്നതിനുമായി വൈകീട്ട് ആറ് മുതൽ രാത്രി 12 മണി വരെ ബസ് സർവീസ് റൂട് ഉണ്ടാക്കണമെന്ന ആഗ്രഹത്തിലാണ് നഗരസഭയെന്നും അതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും അബ്ബാസ് ബീഗം കൂട്ടിച്ചേർത്തു.
  
Night Life | 'കാസർകോട് നഗരത്തിൽ രാത്രി കാലത്ത് കടകൾ തുറന്നിടാൻ മുൻകയ്യെടുക്കേണ്ടത് വ്യാപാരികൾ', നഗരസഭ പൂർണ പിന്തുണ നൽകുമെന്ന് ചെയർമാൻ, ആളുകൾക്ക് എത്തുന്നതിനായി രാത്രി 12 മണി വരെ ബസ് റൂട് ഒരുക്കുന്നതിന് പരിശ്രമിക്കുന്നതായും അബ്ബാസ് ബീഗം

Keywords:  News, News-Malayalam-News, Kerala, Kerala-News, Kasaragod-News, Night Life: Traders should take precautions to keep their shops open during night, says municipality chairman.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia