'പോസ്റ്റ്മാന് മെയില്‍ ഗാര്‍ഡ് ചേദ്യപേപ്പര് ചോര്‍ന്ന സംഭവം സി ബി ഐ അന്വേഷിക്കണം'
May 9, 2017, 08:34 IST
കാസര്‍കോട്:(www.kasargodvartha.com 09.05.2017) തപാല്‍ വകുപ്പിന്റെ പോസ്റ്റ്മാന് മെയില്‍ ഗാര്‍ഡ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന് രംഗത്ത്. സംഭവം ഗൗരവമുള്ളതാണെന്നും സി ബി ഐ അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടറി കെ പി പ്രേംകുമാര്‍ ആവശ്യപ്പെട്ടു.
ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളവര്‍ മാത്രം തമിഴ്നാട്ടിലെ വിവിധ പോസ്റ്റോഫീസുകളില്‍ പോസ്റ്റമാന്മാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രാദേശിക ഭാഷയായ തമിഴിന് മുഴുവന്‍ മാര്‍ക്ക് വാങ്ങിയാണ് റാങ്ക് ലിസ്റ്റില്‍ കടന്നത്. തമിഴ് വായിക്കാനോ എഴുതാനോ അറിയാത്തവര്‍ മുഴുവന്‍ മാര്‍ക്ക് നേടിയത് അന്നേ ചര്‍ച്ചയായിരുന്നു. മഹാരാഷ്ട്രയിലും സമാന രീതിയിലുള്ള കാര്യങ്ങള്‍ നടന്നിരുന്നു.
ഞായറാഴ്ച്ച കാസര്‍കോട് ചിന്മയ സ്കൂളില്‍ നിന്നും മറ്റൊരു ഹരിയാനക്കാരന് ഉത്തരസൂചികകളുമായി പിടിയിലായതോടെ ചോദ്യം ചോര്‍ത്തുന്ന വന്‍ സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് സംശയം.
ഉറക്കമൊഴിച്ച് പഠിച്ച് പരീക്ഷയെഴുതിയ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ വിവരമറിഞ്ഞതോടെ ആശങ്കയിലാണ്. ഇനിയുള്ള പരീക്ഷകളെങ്കിലും നീതിപൂര്‍വ്വം നടക്കാന്‍, തട്ടിപ്പുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയേ മതിയാവൂ. ഇതിന് സി ബി ഐ അന്വേഷണം മാത്രമാണ് പോംവഴിയെന്നും പ്രേംകുമാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, Kasaragod, News, Post Office, Examination, CBI, Tamilnadu, Hariyana, Exam paper.