city-gold-ad-for-blogger

Electric Post | പുതുതായി സ്ഥാപിച്ച വൈദ്യുതി തൂണുകള്‍ കൂട്ടത്തോടെ ചാഞ്ഞു; വേണ്ടത്ര സുരക്ഷ പരിഗണിച്ചില്ലെന്ന് ആക്ഷേപം; ആശങ്കയില്‍ പ്രദേശവാസികള്‍

പെരിയ: (www.kasargodvartha.com) പുതുതായി സ്ഥാപിച്ച വൈദ്യുതി തൂണുകള്‍ കൂട്ടത്തോടെ ചാഞ്ഞു. എന്നാല്‍ അപകടം ഉണ്ടാകുന്നതിന് മുമ്പേ തന്നെ വൈദ്യുതി വിതരണം നിര്‍ത്തി വെച്ചതിനാല്‍ ദുരന്തം ഒഴിവായി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്നും മാറ്റി സ്ഥാപിച്ച എച് ടി, എല്‍ ടി ലൈനുകള്‍ കടന്ന് പോസ്റ്റുകളാണ് കുണിയ ഗവ. വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിന് എതിര്‍ ഭാഗത്ത് കൂട്ടത്തോടെ ചരിഞ്ഞത്.
                
Electric Post | പുതുതായി സ്ഥാപിച്ച വൈദ്യുതി തൂണുകള്‍ കൂട്ടത്തോടെ ചാഞ്ഞു; വേണ്ടത്ര സുരക്ഷ പരിഗണിച്ചില്ലെന്ന് ആക്ഷേപം; ആശങ്കയില്‍ പ്രദേശവാസികള്‍

നാല് മാസം മുമ്പാണ് പഴയ കോണ്‍ക്രീറ്റ് തൂണുകള്‍ മാറ്റി ഇരുമ്പ് പോസ്റ്റ് സ്ഥാപിച്ച് പുതിയ വൈദ്യുത ലൈന്‍ വലിച്ചത്. നേരത്തേ ഇവിടെ വയല്‍ പ്രദേശമായിരുന്നതിനാല്‍ വൈദ്യുത ലൈന്‍ വലിക്കുന്ന സമയത്ത് തന്നെ ഇക്കാര്യം നാട്ടുകാര്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ വയലില്‍ പോസ്റ്റ് സ്ഥാപിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളൊന്നും പാലിക്കാതെയാണ് ലൈന്‍ വലിക്കുന്നതിന് കരാര്‍ ഏറ്റെടുത്തവര്‍ ഇത് സ്ഥാപിച്ചത്.
     
Electric Post | പുതുതായി സ്ഥാപിച്ച വൈദ്യുതി തൂണുകള്‍ കൂട്ടത്തോടെ ചാഞ്ഞു; വേണ്ടത്ര സുരക്ഷ പരിഗണിച്ചില്ലെന്ന് ആക്ഷേപം; ആശങ്കയില്‍ പ്രദേശവാസികള്‍

രണ്ട് ദിവസം മുമ്പ് ചെറിയ മഴ ഉണ്ടായപ്പോള്‍ തന്നെ പേസ്റ്റുകളില്‍ ചിലത് അല്‍പം ചാഞ്ഞിരുന്നു. ഇത് ശരിയാക്കിയിരുന്നെങ്കിലും മഴ കൂടുതല്‍ പെയ്തതതോടെ അഞ്ച് പോസ്റ്റുകള്‍ ഒന്നിച്ച് ചരിയുകയായിരുന്നു.
ക്രെയിനുകള്‍ കൊണ്ട് വന്ന് കുത്തി നിര്‍ത്തിയാണ് പോസ്റ്റുകള്‍ പൂര്‍ണമായും നിലം പതിക്കുന്നത് അധികൃതര്‍ ഒഴിവാക്കിയത്. നിത്യേന അനവധി ആളുകളും കന്നുകാലികളും ഉള്‍പ്പെടെ എത്തുന്ന വയല്‍ പ്രദേശത്താണ് സുരക്ഷ ഇല്ലാത്ത അവസ്ഥയില്‍ വൈദ്യുത പോസ്റ്റുകളും ലൈനും സ്ഥാപിച്ചിള്ളതെന്നാണ് ആക്ഷേപം. ഇത് പ്രദേശത്തെ ആളുകളെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.

Keywords: Malayalam News, Periya News, Kerala News, Kasaragod News, Electric Post, Rain, Heavy Rain, Collapsed, Newly erected electric posts toppled.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia