city-gold-ad-for-blogger

2022 നെ സ്വാഗതം ചെയ്യാന്‍ കിടിലന്‍ മത്സരപരിപാടികളുമായി കൊച്ചി മെട്രോ; അണിയറയില്‍ ഒരുങ്ങുന്നത് മാര്‍ഗം കളി മുതല്‍ പ്രച്ഛന്നവേഷംവരെ; 30, 31 തിയതികളില്‍ വിവിധ സ്റ്റേഷനുകളില്‍ അരങ്ങേറുന്നത് കലയുടെ മാമാങ്കം

കൊച്ചി: (www.kasargodvartha.com 25.12.2021) പുതുവത്സരദിനത്തെ വരവേല്‍ക്കാന്‍ വിവിധയിനം മത്സരങ്ങളുമായി കൊച്ചി മെട്രോ. 2022 നെ സ്വാഗതം ചെയ്യാന്‍ കിടിലന്‍ മത്സരപരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 30, 31 തിയതികളില്‍ വിവിധ സ്റ്റേഷനുകളില്‍ പലതരം മത്സരങ്ങളാണ് അരങ്ങേറുന്നത്. സംഗീതം, നൃത്തം, നാടന്‍പാട്ട് തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമെ പ്രച്ഛന്നവേഷ മത്സരവും നടക്കും. 

30ന് ആലുവ സ്റ്റേഷനില്‍ രാവിലെ 9നാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. വൈകിട്ട് 7 മണി വരെ മത്സരങ്ങള്‍ നീളും. ഇവിടെ മാര്‍ഗം കളി, കരോകെ മ്യൂസിക്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങിയ പരിപാടികള്‍ ഉണ്ടാകും.

2022 നെ സ്വാഗതം ചെയ്യാന്‍ കിടിലന്‍ മത്സരപരിപാടികളുമായി കൊച്ചി മെട്രോ; അണിയറയില്‍ ഒരുങ്ങുന്നത് മാര്‍ഗം കളി മുതല്‍ പ്രച്ഛന്നവേഷംവരെ; 30, 31 തിയതികളില്‍ വിവിധ സ്റ്റേഷനുകളില്‍ അരങ്ങേറുന്നത് കലയുടെ മാമാങ്കം

കമ്പനിപ്പടി സ്റ്റേഷനില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെയും മുട്ടം സ്റ്റേഷനില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെയും കരോകെ സോങും കുസാറ്റ് സ്റ്റേഷനില്‍ വൈകിട്ട് 5.30 മുതല്‍ 7.30 വരെ ഡാന്‍സ്, ഗ്രൂപ് ഡാന്‍സ്, മാര്‍ഗം കളി, കരോള്‍ സോങ് എന്നിവയുമാണ് ഉണ്ടാകുക. 

ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഗ്രൂപ് ഡാന്‍സ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവയും പാലാരിവട്ടം സ്റ്റേഷനില്‍ വൈകിട്ട് 3 മുതല്‍ 6 വരെ ഫ്യൂഷന്‍ ഫാഷന്‍ ഷോ, സാന്ത ഡാന്‍സ്, കരോള്‍ സോങ് എന്നിവയുണ്ടാകും. 

കലൂര്‍, എംജി റോഡ് സ്റ്റേഷനുകളില്‍ സോങ്, ഗ്രൂപ് സോങ് എന്നിവയുണ്ടാകും എളംകുളം സ്റ്റേഷനില്‍ കരോള്‍ സോങ്, സിനിമാറ്റിക് സോങ്, ഭക്തിഗാനം എന്നിവയും തൈക്കൂടം സ്റ്റേഷനില്‍ വൈകിട്ട് 5.30 മുതല്‍ 7.30 വരെ കവിതാലാപനം, നാടന്‍ പാട്ട്, ഗ്രൂപ് ഡാന്‍സ്, മാര്‍ഗം കളി എന്നിവയും നടക്കും. 

31ന് കളമശേരി സ്റ്റേഷനില്‍ വൈകിട്ട് 5.30 മുതല്‍ 7.30 വരെ ടാബ്ലോ, പ്രസംഗം, ഡാന്‍സ്, കരോകെ സോങ് തുടങ്ങിയവയുണ്ടാകും. 

പത്തടിപ്പാലത്ത് വൈകിട്ട് 6 മുതല്‍ 8 വരെ ഗ്രൂപ് ഡാന്‍സ്, കരോള്‍ സോങ് എന്നിവയും പേട്ടയില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ കിചന്‍ മ്യൂസിക്, പാരഡി സോങ്, കോമെഡി സ്‌കിറ്റ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ പരിപാടികളും അരങ്ങേറും. 

പുളിഞ്ചോട് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും അമ്പാട്ടുകാവില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ 3 വരെയും ചങ്ങമ്പുഴ പാര്‍കില്‍ രാവിലെ 10 മുതല്‍ 12 വരെയും കരോള്‍ സോങ്, സോളോ ഡാന്‍സ് തുടങ്ങിയവ നടക്കും. 

ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ മാര്‍ഗം കളി, കരോള്‍ സോങ് തുടങ്ങിയവയുമുണ്ടാകും. 

മഹാരാജാസ് കോളജ് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും വൈറ്റിലയില്‍ വൈകിട്ട് 5.30 മുതല്‍ 7.30 വരെയും നാടന്‍ പാട്ടും ഡാന്‍സും നടക്കും.

Keywords: News, Kerala, State, Kochi, Celebration, New year, Metro Rail, Top-Headlines, Train, New year celebrations in Kochi Metro

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia