city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

President Election | ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാടകീയത; കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി തോറ്റു; സിപിഎം പിന്തുണയില്‍ വിമതന് ജയം

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാടകീയത. ചൊവ്വാഴ്ച രാവിലെ നടന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍ ജോസഫ് മുത്തോലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴിനെതിരെ ഒമ്പത് വോടുകള്‍ക്കാണ്, കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ച വിനീത് പി ജോസഫിനെ പരാജയപ്പെടുത്തിയത്.

President Election | ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാടകീയത; കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി തോറ്റു; സിപിഎം പിന്തുണയില്‍ വിമതന് ജയം

കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവര്‍ രൂപീകരിച്ച ഡിഡിഎഫ് കോണ്‍ഗ്രസില്‍ ലയിച്ചതിനെ തുടര്‍ന്ന്, പ്രസിഡണ്ടായിരുന്ന ജെയിംസ് പന്തമാക്കല്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. 16 അംഗ ഭരണസമിതിയില്‍ 14 പേര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ്. രണ്ട് പേര്‍ മാത്രമാണ് സിപിഎം അംഗങ്ങള്‍.

President Election | ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാടകീയത; കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി തോറ്റു; സിപിഎം പിന്തുണയില്‍ വിമതന് ജയം

ജെയിംസ് പന്തമാക്കലിന് പിന്‍ഗാമി ആരാകണമെന്നതിനെ ചൊല്ലി കോണ്‍ഗ്രസിനകത്ത് ശക്തമായ ഭിന്നതകളുണ്ടായിരുന്നു. തിങ്കളാഴ്ച ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ നീലേശ്വരത്ത് വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ടി യോഗത്തിലും തീരുമാനമായിരുന്നില്ല. 14 അംഗങ്ങളില്‍ ഏഴ് പേര്‍ കോണ്‍ഗ്രസ് മണ്ഡലം കമിറ്റി നിര്‍ദേശിച്ച ജോസഫ് മുത്തോലിയെ പിന്തുണച്ചിരുന്നു. മറ്റ് ഏഴ് പേര്‍ ജെയിംസ് പന്തമ്മാക്കലിനെയാണ് പിന്തുണച്ചത്. ഇതോടെയാണ് രണ്ട് അംഗങ്ങള്‍ ഉള്ള സിപിഎമിന്റെ നിലപാട് നിര്‍ണായകമായത്.

Keywords: Kanhangad, Kasaragod, Kerala, News, President, Panchayath, Elected, Election, Congress, Candidate, Vote, CPM, Top-Headlines, New president of East Ellery Gram Panchayat elected.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia