city-gold-ad-for-blogger

Office bearers | എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികള്‍; പുതുകാഴ്ച സമ്മാനിച്ച് റാലി

കാസര്‍കോട്: (www.kasargodvartha.com) 'ഒറ്റയാവരുത് ഒരാശയമാവുക' എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് അംഗത്വ കാംപനിയിന്റെ ഭാഗമായി നടന്ന ജില്ലാ കൗണ്‍സില്‍ സമാപിച്ചു. കൗണ്‍സിലില്‍ 2023-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. ചെറുവത്തൂര്‍ കുഴിഞ്ഞടി മര്‍കസില്‍ നടന്ന ജില്ലാ കൗണ്‍സില്‍ കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
               
Office bearers | എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികള്‍; പുതുകാഴ്ച സമ്മാനിച്ച് റാലി

പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജലീല്‍ സഖാഫി മാവിലാടം എന്നിവര്‍ സംബന്ധിച്ചു. അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിച്ചു. കെ ബി ബശീര്‍ തൃശൂര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. സിഎന്‍ ജഅഫര്‍ സ്വാദിഖ്, സമീര്‍ സൈദാര്‍ പള്ളി ചര്‍ചകള്‍ക്ക് നേതൃത്വം നല്‍കി. ഫാറൂഖ് പൊസോട്ട് സ്വാഗതവും നംശാദ് ബെജ്ജ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: റശീദ് സഅദി പൂങ്ങോട് (പ്രസിഡന്റ്), മുഹമ്മദ് നംശാദ് ബേക്കൂര്‍ (ജെനറല്‍ സെക്രടറി), റഈസ് മുഈനി അത്തൂട്ടി (ഫിനാന്‍സ് സെക്രടറി), ബാദുശ സഖാഫി മൊഗര്‍, സിദ്ദീഖ് ഹിമമി കളത്തൂര്‍, മന്‍സൂര്‍ കൈനോത്ത്, ഇര്‍ശാദ് കളത്തൂര്‍, മന്‍ശാദ് അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി നാരംമ്പാടി, അബൂ സാലി പെര്‍മുദ, പി ബി മുര്‍ശിദ് പുളിക്കൂര്‍, റസ്സാഖ് സഅദി വിദ്യാനഗര്‍ (സെക്രടറിമാര്‍), ഫൈസല്‍ സൈനി പെര്‍ഡാല, സഈദ് ഇരുമ്പഴി, ഫാറൂഖ് പൊസോട്ട് (സെക്രടറിയേറ്റ് അംഗങ്ങള്‍).
             
Office bearers | എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികള്‍; പുതുകാഴ്ച സമ്മാനിച്ച് റാലി

ജില്ലാ റാലിക്ക് പ്രൗഢ്വോജ്വല സമാപനം:
          
Office bearers | എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികള്‍; പുതുകാഴ്ച സമ്മാനിച്ച് റാലി

കാസര്‍കോട്: നമ്മള്‍ ഇന്‍ഡ്യന്‍ ജനത എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച ഗോള്‍ഡന്‍ ഫിഫ്റ്റി ജില്ലാ റാലി സമാപിച്ചു. സെക്ടറുകളില്‍ നിന്ന് തെരഞ്ഞടുത്ത കേഡര്‍ അംഗങ്ങളായ ആയിരത്തോളം പേര്‍ പങ്കെടുത്ത റാലി ചെറുവത്തൂര്‍ നഗരിയെ പാല്‍ക്കടലാക്കി. പ്രത്യേക യൂണിഫോം ധരിച്ചെത്തിയ വിദ്യാര്‍ഥി വ്യൂഹത്തിന്റെ അച്ചടക്കത്തോടെയുള്ള ചുവടുകള്‍ നഗരിക്ക് പുതു കാഴ്ച സമ്മാനിച്ചു. നഗരം ചുറ്റി ചെറുവത്തൂര്‍ ടൗണില്‍ റാലി സമാപിച്ചു. ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന സെക്രടറിയേറ്റ് അംഗം സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. സി കെ റാശിദ് ബുഖാരി, കെ ബി ബശീര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.

ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, താജുദ്ദീന്‍ മാസ്റ്റര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, വിസി അബ്ദുര്‍ റഹ്മാന്‍ സഅദി, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, സാദിഖ് ആവള, യൂസുഫ് മദനി ചെറുവത്തൂര്‍, ഇബ്രാഹിം സഖാഫി പയോട്ട, സലാം ഹാജി ചെറുവത്തൂര്‍, സലാം ഹാജി പോത്താംകണ്ടം, റശീദ് ഹാജി, സയ്യിദ് സൈഫുല്ല തങ്ങള്‍, പി കെ അബ്ദുല്ല മൗലവി, ജബ്ബാര്‍ മിസ്ബാഹി, കെ സി മുഹമ്മദ് കുഞ്ഞി, ശകീര്‍ എം ടി പി , ശരീഫ് മൗലവി, ശാക്കിര്‍ പിലാവളപ്പ്, ഇ പി എം കുട്ടി മൗലവി, നൗശാദ് മാസ്റ്റര്‍, ഇ കെ അബൂബകര്‍, വിസി അബ്ദുല്ല സഅദി എന്നിവര്‍ സംബന്ധിച്ചു. സമര ശില്‍പത്തിന് സാഹിത്യോത്സവ് പ്രതിഭകള്‍ നേതൃത്വം നല്‍കി.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, SSF, Rally, Office- Bearers, Committee, New office bearers for SSF Kasaragod district committee.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia