OTT Release | തീയേറ്ററുകളില്‍ ബാന്‍ഡ് മേളം തീര്‍ത്ത 'ജാക്‌സണ്‍ ബസാര്‍ യൂത്ത്' ഇനി ഒടിടിയിലേക്ക്
Jun 16, 2023, 16:49 IST
കൊച്ചി: (www.kasargodvartha.com) തീയേറ്ററുകളില്‍ ബാന്‍ഡ് മേളം തീര്‍ത്ത നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത 'ജാക്‌സണ്‍ ബസാര്‍ യൂത്ത്' ഇനി ഒടിടിയിലേക്ക്. സൈന പ്ലേയാണ് ഒടിടി സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത്. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തില്‍ വേഷമിട്ടത്.
ഉസ്മാന്‍ മാരാത്തായിരുന്നു ചിത്രത്തിന്റെ രചന. കണ്ണന്‍ പട്ടേരിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് നിര്‍വഹിച്ചത് അപ്പു എന്‍ ഭട്ടതിരി, ഷൈജാസ് കെഎം എന്നിവരായിരുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയയാണ് നിര്‍മാണം. ജാക്‌സണ്‍ ബസാര്‍ യൂത്ത്' സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.
Keywords: Kochi, News, Kerala, Cinema, Entertainment, Jackson Bazar Youth, OTT, New movie Jackson Bazar Youth Release on OTT.