General Hospital | കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പുതിയ മോര്‍ചറി കെട്ടിടം വരുന്നു; 1.20 കോടി രൂപ അനുവദിച്ചതായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ
Jan 4, 2023, 20:12 IST
കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ പുതിയ മോര്‍ചറി കെട്ടിടം വരുന്നു. 1.20 കോടി രൂപ ചിലവഴിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു. ആസ്തി വികസന നിധിയില്‍ നിന്നാണ് മെച്ചപ്പെട്ട സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടിയുള്ള മോര്‍ചറിക്ക് എല്‍എ നെല്ലിക്കുന്ന് എംഎല്‍എ തുക അനുവദിച്ചത്.
കേരളത്തില്‍ രാത്രി കാല പോസ്റ്റ് മോര്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസര്‍കോട് ജെനറല്‍ ആശുപത്രി. നിയമസഭയിലും ഹൈകോടതിയിലും എന്‍എ നെല്ലിക്കുന്ന് നടത്തിയ പോരാട്ടത്തിന്റെ ഫലമായിരുന്നു ഇത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂടീവ് എന്‍ജിനീയറാണ് പുതിയ കെട്ടിട നിര്‍മാണ പ്രവൃത്തിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്.
സാങ്കേതികാനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കും. ഓടോപ്സി റൂം, കോള്‍ഡ് റൂം, ഇന്‍ക്വസ്റ്റ് റൂം, ആംബുലന്‍സ് ബേ, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോര്‍ റൂം, ഡോക്ടേഴ്സ് റൂം, സ്റ്റാഫ് റൂം, തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ മോര്‍ചറി കെട്ടിടത്തില്‍ ഉദ്ദേശിക്കുന്നതെന്ന് എന്‍എ നെല്ലിക്കുന്ന് വ്യക്തമാക്കി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, General-Hospital, Hospital, Health, Building, N.A.Nellikunnu, New Mortuary Building at Kasaragod General Hospital.
< !- START disable copy paste --> 