New Movie | പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജാനകി ജാനേ' ഒടിടി റിലീസിനൊരുങ്ങുന്നു; റിലീസ് തീയതി അറിയാം
കൊച്ചി: (www.kasargodvartha.com) പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജാനകി ജാനേ' ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ജൂലൈ 11 മുതല്‍ റിലീസ് ചെയ്യുക. ചിത്രത്തില്‍ സൈജു കുറുപ്പും നവ്യ നായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശറഫുദ്ദീന്‍, ജോണി ആന്റണി, കോട്ടയം നസീര്‍, അനാര്‍ക്കലി, ജെയിംസ് ഏലിയ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, ഷൈലജ കൊട്ടാരക്കര, സതി പ്രേംജി, അന്‍വര്‍ ശെരീഫ്, വിദ്യാ വിജയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. പി വി ഗംഗാധരന്‍ അവതരിപ്പിക്കുന്ന ചിത്രം എസ് ക്യൂബ് ഫിലിം ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
മനു അശോകന്‍ സംവിധാനം ചെയ്ത ഉയരേ എന്ന ചിത്രത്തിന് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മിച്ച ചിത്രമാണിത്. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ 'ജാനകി'യുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Actor, Actress, Navya Nair, Saiju Kurup, OTT, New Malayalam movie Janaki Jane ready to OTT release.







