city-gold-ad-for-blogger

നേത്രാവതി എക്സ്പ്രസ് സമയത്തിൽ ചെറിയ മാറ്റം; 20 മുതൽ പ്രാബല്യത്തിൽ

Minor Rescheduling for Netravati Express from September 20 Affecting Select Stations in Kannur and Kasaragod
Photo Credit: X/DRM Salem

● കണ്ണപുരം സ്റ്റേഷനിൽ മൂന്ന് മിനിറ്റ് വൈകി എത്തും
● പയ്യന്നൂരിൽ ട്രെയിൻ ഇനി 19.10-ന് എത്തിച്ചേരും
● നീലേശ്വരം, ചെറുവത്തൂർ, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലും ചെറിയ മാറ്റങ്ങൾ
● മറ്റു സ്റ്റേഷനുകളിലെ സമയം മാറ്റങ്ങളില്ല

കാസർകോട്: (KasargodVartha) തിരുവനന്തപുരം സെൻട്രൽ - ലോകമാന്യതിലക് (ടി) നേത്രാവതി എക്സ്പ്രസ് (16346) ട്രെയിനിന്റെ  ഏതാനും സ്റ്റേഷനുകളിലെ സമയത്തിൽ  മാറ്റം വരുത്തി. സെപ്റ്റംബർ 20 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവെ അറിയിച്ചു.


പുതിയ സമയക്രമം അനുസരിച്ച് കണ്ണൂരും കാസർഗോഡുമുള്ള ഏതാനും സ്റ്റേഷനുകളിലെ ട്രെയിനിന്റെ സമയം പുനർനിർണയിച്ചിട്ടുണ്ട്. കണ്ണപുരം സ്റ്റേഷനിലെ നിലവിലെ സമയം 18.52/18.53 എന്നുള്ളത് 18.55/18.56 ആയി മാറ്റി. പയ്യന്നൂരിൽ 18.59/19.00 എന്നുള്ളത് 19.10/19.11 ആയും, ചറുവത്തൂരിൽ 19.19/19.20 എന്നുള്ളത് 19.24/19.25 ആയും മാറ്റിയിട്ടുണ്ട്. കൂടാതെ, നീലേശ്വരം സ്റ്റേഷനിൽ 19.27/19.28 എന്നുള്ളത് 19.33/19.34 ആയും കാഞ്ഞങ്ങാട് സ്റ്റേഷനിൽ 19.43/19.45 എന്നുള്ളത് 19.45/19.47 ആയും പുനഃക്രമീകരിച്ചു.


അതേസമയം, ഈ ട്രെയിനിന്റെ മറ്റ് സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾക്കോ സമയത്തിനോ മാറ്റമില്ലെന്നും റെയിൽവെ പാലക്കാട് ഡിവിഷനിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.
 

സെപ്റ്റംബർ 20 മുതൽ നിങ്ങളുടെ ട്രെയിൻ സമയം മാറിയേക്കാം. സുഹൃത്തുക്കളുമായി ഈ വിവരം ഷെയർ ചെയ്യൂ, യാത്രാസൗകര്യം ഉറപ്പാക്കൂ

Article Summary: Netravati Express reschedules timings at select Kerala stations

#NetravatiExpress #IndianRailways #TrainTimings #KeralaTrainNews #PalakkadDivision #RailwayAlert

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia