നെല്ലിക്കുന്ന് സ്വദേശിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ കയറിട്ട് മുറുക്കി; കൊലനടത്തിയ 19 വയസ്സുള്ള മരുമകന്‍ പിടിയില്‍, കൊലയിലേക്ക് നയിച്ചത് നിരന്തരമായുള്ള ഭീഷണി
Apr 26, 2016, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2016) നെല്ലിക്കുന്ന് ബീച്ച് റോഡ് പി എസ് കോളനിയിലെ ദയാനന്ദനെ (49) കൊലപ്പെടുത്തിയത് കഴുത്തില്‍ കയറിട്ട് മുറുക്കിയാണെന്ന് വ്യക്തമായി. കൊലനടത്തിയത് ദയാനന്ദന്റെ സഹോദരിയുടെ മകനും 19 കാരനുമായ രഞ്ജിത്താണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി കാസര്‍കോട് ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോയിട്ടുണ്ട്. പോലീസ് സര്‍ജനില്‍നിന്നും വിശദമായ വിവരങ്ങള്‍ തേടാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.
ചെറിയ മാനസീക പ്രശ്‌നമുള്ള ദയാനന്ദന്‍ സ്ഥിരമായി രഞ്ജിത്തിനെ ഭീഷണിപ്പെടുത്തിവന്നതാണ് കൊലയിലേക്ക് നയിക്കാന്‍ കാരണമെന്നാണ് വിവരം. രഞ്ജിത്തിന്റെ ചെറുപ്രായത്തില്‍ തന്നെ പിതാവ് വീടുവിട്ടിരുന്നു. പിന്നീട് മാതാവ് മരിച്ചതോടെ രഞ്ജിത്ത് തറവാട് വീടിന് സമീപത്തെ ചെറിയ കടയിലാണ് താമസിച്ചുവന്നിരുന്നത്. അമ്മൂമയും സഹോദരിയും അടുത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വെല്‍ഡിംഗ് ജോലിക്കാരനായ രഞ്ജിത്ത് ദയാനന്ദന്റെ നിരന്തരമായ ഭീഷണി സഹിക്കാന്‍ കഴിയാതെയാണ് കൊലനടത്താന്‍ പദ്ധതി തയ്യാറാക്കിയത്.
കൊല്ലപ്പെട്ട ദയാനന്ദനെ കാണാതായതുമായി ബന്ധപ്പെട്ട് നേരത്തെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് മാന്‍ മിസ്സിംഗിന് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് വീടിന് സമീപത്തെ മാലിന്യ കുഴിയില്‍ ദയാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. കൊലയ്ക്കുശേഷം മൃതദേഹം മാലിന്യക്കുഴിയില്‍ വലിച്ചുകൊണ്ടിടുകയും വാഴയിലയും മറ്റുമിട്ട് മൂടുകയായിരുന്നു. കടുത്ത വെയിലില്‍ വാഴയിലും മറ്റും ചുരുണ്ടുണങ്ങിയതോടെ ദയാനന്ദന്റെ കാല്‍ മാലിന്യകുഴിയില്‍നിന്നും പുറത്തുകാണുകയായിരുന്നു. അസഹ്യമായ ദുര്‍ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹം പുഴുവരിച്ചനിലയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് ദയാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്.

നെല്ലിക്കുന്നിലെ മധ്യവയസ്കന്റെ കൊല: ഒരാളെ പോലീസ് ചോദ്യംചെയ്യുന്നു, മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി
Keywords: Dayananda Nellikkunnu, Accuse, Held, Kasaragod, Kerala, Murder, Nellikunnu murder: Suspected nephew held