city-gold-ad-for-blogger

Nehru College | വിവിധ വര്‍ണങ്ങളിലുള്ള നൂറിലധികം ഷോളുകള്‍ കൊണ്ട് ലഹരി വിരുദ്ധ ചിത്ര ശില്പമൊരുക്കി നെഹ്‌റു കോളജ്

നീലേശ്വരം: (www.kasargodvartha.com) വിവിധ വര്‍ണങ്ങളിലുള്ള നൂറിലധികം ചുരിദാര്‍ ഷോളുകള്‍ കൊണ്ട് ലഹരി വിരുദ്ധ ചിത്ര ശില്പമൊരുക്കി കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ മുന്നോടിയായി എന്‍സിസി, എന്‍എസ്എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിലാണ് ശില്‍പമൊരുക്കിയത്. 

പ്രശസ്ത ചിത്രകാരന്‍ പ്രഭന്‍ നീലേശ്വരത്തിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ഷോളുകള്‍ കൊണ്ട് കൊളാഷ് മാതൃകയില്‍ മുന്നൂറ് ചതുരശ്ര അടി വലുപ്പത്തില്‍ ചിത്രശില്പമൊരുക്കിയത്. കോളജ് പ്രിന്‍സിപല്‍ ഡോ. കെ വി മുരളി ലഹരി വിരുദ്ധ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു. 

Nehru College | വിവിധ വര്‍ണങ്ങളിലുള്ള നൂറിലധികം ഷോളുകള്‍ കൊണ്ട് ലഹരി വിരുദ്ധ ചിത്ര ശില്പമൊരുക്കി നെഹ്‌റു കോളജ്

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. നന്ദകുമാര്‍ കോറോത്ത്, പ്രഭന്‍ നീലേശ്വരം എന്നിവര്‍ സംസാരിച്ചു. കെ വി വിനീഷ്‌കുമാര്‍ സ്വാഗതവും എന്‍സിസി സീനിയര്‍ അന്‍ഡര്‍ ഓഫീസര്‍ പി ബി സഞ്ജീവ്കുമാര്‍ നന്ദിയും പറഞ്ഞു. ലഹരി വിപത്ത് വരച്ചുകാട്ടുന്ന ചിത്രശില്പത്തിന് മുന്നില്‍ നിന്ന് സെല്‍ഫി എടുത്താണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞത്.

Keywords: News, Kerala, Nehru College, Anti drug, Shawl, Nehru College made anti-drug sculpture with shawl.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia