Arts fest | പിതാവ് ചിട്ടപ്പെടുത്തിയ പാട്ടുപാടി ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും ഒന്നാം സ്ഥാനം നേടി നയൻ സായി
Dec 7, 2023, 17:49 IST
കാറഡുക്ക: (KasargodVartha) പിതാവ് ചിട്ടപ്പെടുത്തിയ പാട്ടുപാടി ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും ഒന്നാം സ്ഥാനം നേടി തൃക്കരിപ്പൂർ ജി വി എച് എസ് എസിലെ നയൻ സായി. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ മത്സരിച്ചിട്ടുണ്ട്. തങ്കയം സ്വദേശിയും തൃക്കരിപ്പൂരിൽ രാഗാഞ്ജലി സംഗീത വിദ്യാലയം അധ്യാപകനുമായ രാജേഷ് - പ്രജുല ദമ്പതികളുടെ മകനാണ് ഈ മിടുക്കൻ.
രാജേഷ് ചിട്ടപ്പെടുത്തിയ പാട്ട് പാടിയാണ് മകൻ നയൻസായി വിജയം കൊയ്തത്. സഹോദരൻ നിരുപം സായി പയ്യന്നൂർ കണ്ടങ്കാളി ഹയർ സെകൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. നിരുപം സായി കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
Keywords:: Top-Headlines, Kasaragod, Kasaragod News, Kerala, School-Arts-Fest, Music, Lalithaganam, Nayan Sai, Nayan Sai bagged first position in Lalithaganam and Classical Music.