city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramesh Chennithala | 'നവ കേരള സദസ് സമ്പൂർണ പരാജയം'; പാർലമെൻറ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുഖം മിനുക്കലെന്ന് രമേശ് ചെന്നിത്തല; ആത്മാർഥതയുള്ള ഒരു കോൺഗ്രസ് നേതാവും ഇതിൽ പങ്കെടുക്കില്ലെന്നും പ്രതികരണം

കാസർകോട്: (KasargodVartha) എൽഡിഎഫ് സർകാരിന്റെ നവ കേരള സദസ് സമ്പൂർണ പരാജയമാണെന്ന് മുൻ പ്രതിപക്ഷ നേതാവും എഐസിസി പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. പാർലമെൻറ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, മുഖം നഷ്ടപ്പെട്ട് പോയ എൽഡിഎഫ് സർകാരിന് മുഖം മിനുക്കാൻ വേണ്ടിയാണ് നവ കേരള സദസ് നടത്തുന്നതെന്നും അദ്ദേഹം കാസർകോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 
  
Ramesh Chennithala | 'നവ കേരള സദസ് സമ്പൂർണ പരാജയം'; പാർലമെൻറ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുഖം മിനുക്കലെന്ന് രമേശ് ചെന്നിത്തല; ആത്മാർഥതയുള്ള ഒരു കോൺഗ്രസ് നേതാവും ഇതിൽ പങ്കെടുക്കില്ലെന്നും പ്രതികരണം

നവ കേരള സദസിൽ ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണുമെന്നാണ് സർകാർ പറയുന്നത്. എന്നാൽ ജനങ്ങൾ നൽകുന്ന അപേക്ഷയിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ല. കാസർകോട് ജില്ലയിൽ ലഭിച്ച 14,693 പരാതികളിൽ 197 എണ്ണത്തിൽ മാത്രമാണ് പരിഹാരം കണ്ടത്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി വാങ്ങുന്നില്ല. മന്ത്രിമാരും പരാതി നേരിട്ട് സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ പ്രചാരണം മാത്രമാണ്. പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കാൻ വേണ്ടി മാത്രമാണ് അധിക സമയവും ചിലവഴിക്കുന്നത്. സർകാർ പരിപാടിയെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴും നവകേരള സദസിൽ രാഷ്ട്രീയം മാത്രമാണ് പറയുന്നത്. ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ആത്മാർഥതയുള്ള ഒരു കോൺഗ്രസ് നേതാവും നവകേരള സദസിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. രാഷ്ട്രീയ പരിപാടിയാണിത്. എവി ഗോപിനാഥ് പങ്കെടുക്കാൻ പാടില്ലായിരുന്നു. എവി ഗോപിനാഥ് കഴിഞ്ഞ കുറേകാലമായി കോൺഗ്രസിൽ നിന്ന് മാറിനിൽക്കുകയാണ്. കോൺഗ്രസിന്റെ പരിപാടിയിൽ പോലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കോട്ടയം മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിക്കുമെന്ന പ്രചാരണവും അദ്ദേഹം തള്ളി. താൻ ഇപ്പോൾ എംഎൽഎ ആണെന്നും പാർലമെന്റിലേക്ക് മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം പാർടി പരിശോധിക്കും. മധ്യപ്രദേശിലും ചത്തീസ്ഗഢിലും വിജയം പ്രതീക്ഷിച്ചിരുന്നു. ബിജെപിക്കെതിരായ കോൺഗ്രസിന്റെ പരാജയത്തിൽ സിപിഎം സന്തോഷിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Keywords: News, Kerala, Kasaragod, Ramesh Chennithala, Malayalam News, Politics, Nava Kerala Sadas, Congress, LDF, Media Conference, Nava Kerala Sadas an absolute failure, says Ramesh Chennithala.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia