എം സി ഖമറുദ്ദീന്റെ രാജി ആവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് മുസ്ലിം ലീഗ് ജില്ലാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി
Sep 15, 2020, 14:18 IST
കാസർകോട്: (www.kasargodvartha.com 15.09.2020) എം സി ഖമറുദ്ദീന്റെ രാജി ആവശ്യപ്പെട്ട് നാഷ്ണൽ യൂത്ത് ലീഗ് മുസ്ലിം ലീഗ് ജില്ലാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. മാർച്ച് കാസർകോട് പ്രസ് ക്ലബ് ജംഗ്ഷന് സമീപം വെച്ച് പോലീസ് തടഞ്ഞു. ഇതേ തുടർന്ന് പോലീസുമായി നേരിയ ഉന്തും തള്ളും നടന്നു, എം സി ഖമറുദ്ദീന്റെ കോലവും കത്തിച്ചു.
മാർച്ച് ജില്ലാ ഐ എൻ എൽ സെക്രട്ടറി റിയാസ് അമലടുക്കം ഉദ്ഘാടനം ചെയ്തു, ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, പ്രസിഡണ്ട് മൊയ്‌തീൻ കുഞ്ഞി കളനാട്, യൂത്ത് ലീഗ് സ്റ്റേറ്റ് ട്രഷറർ റഹീം ബെണ്ടിച്ചാൽ എന്നിവർ സംസാരിച്ചു. നാഷണൽ യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ ഷെയ്ഖ് ഹനീഫ്, സെക്രട്ടറി ഹനീഫ് പി എച്ച്, സിദ്ദിഖ് ചേരങ്കൈ, റാഷിദ് ബേക്കൽ, അബൂബക്കർ പൂച്ചക്കാട്, അൻവർ മാങ്ങാടൻ, ഇ എൽ നാസർ, സിദിഖ് ചെങ്കള, മുസമ്മിൽ കോട്ടപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.
Keywords: Kasaragod, news, Kerala, National Youth League, March, Police, Muslim-league, inauguration, National Youth League marched to the district headquarters of the Muslim League demanding the resignation of MC Khamaruddin