city-gold-ad-for-blogger

Road crossing | ദേശീയപാത വികസനം: വഴിയടഞ്ഞതോടെ എങ്ങും അടിപ്പാതയ്ക്കായി മുറവിളികൾ; നിർമിക്കുന്ന കലുങ്കുകളും റോഡ് മുറിച്ച് കടക്കാൻ പ്രയോജനപ്പെടുത്തിക്കൂടെ? ആവശ്യം ശക്തമാക്കി ജനങ്ങൾ

കാസർകോട്: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ അടിപ്പാതയ്ക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ റോഡ് മുറിച്ച് കടക്കുന്നതിന് കലുങ്കുകളും പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പലയിടങ്ങളിലും കലുങ്കുകൾ നിർമിക്കുന്നുണ്ട്. കാലവർഷത്തിൽ മഴവെള്ളം ഒഴുകിപ്പോകാനാണ് കലുങ്കുകൾ നിർമിക്കുന്നതെങ്കിലും ഇതുവഴി പൊതുജനങ്ങൾക്കും, വിദ്യാർഥികൾക്കും നടന്നുപോകാൻ സാഹചര്യം ഒരുക്കുകയാണെങ്കിൽ ജനങ്ങളുടെ ആശങ്കയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ തക്കവിധത്തിൽ നീളവും, വീതിയുമുള്ളതാണ് ഈ കലുങ്കുകൾ.

              
Road crossing | ദേശീയപാത വികസനം: വഴിയടഞ്ഞതോടെ എങ്ങും അടിപ്പാതയ്ക്കായി മുറവിളികൾ; നിർമിക്കുന്ന കലുങ്കുകളും റോഡ് മുറിച്ച് കടക്കാൻ പ്രയോജനപ്പെടുത്തിക്കൂടെ? ആവശ്യം ശക്തമാക്കി ജനങ്ങൾ

ജില്ലയിലെ വിവിധ ജനവാസ പ്രദേശങ്ങളിൽ അടിപ്പാതയ്ക്കായുള്ള മുറവിളികൾ ശക്തമാണ്. പല പ്രദേശങ്ങളിലും അനിശ്ചിതകാല സമരങ്ങളും, രാപ്പകൽ സമരങ്ങളും, പ്രതിഷേധ കൂട്ടായ്മകളും നടന്നുകൊണ്ടിരിക്കുന്നു. വയോധികരും, വിദ്യാർഥികളുമാണ് കൂടുതലും ആശങ്കയിലായിരിക്കുന്നത്. ഇവരുടെ ആശങ്ക അകറ്റാൻ ദേശീയപാത അധികൃതർക്കോ, നിർമാണ കംപനി ഉദ്യോഗസ്ഥർക്കോ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. പൊതുജനങ്ങളും ജനപ്രതിനിധികളും ഉയർത്തുന്ന ചോദ്യങ്ങൾക്ക് അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് പരാതി.
                    
Road crossing | ദേശീയപാത വികസനം: വഴിയടഞ്ഞതോടെ എങ്ങും അടിപ്പാതയ്ക്കായി മുറവിളികൾ; നിർമിക്കുന്ന കലുങ്കുകളും റോഡ് മുറിച്ച് കടക്കാൻ പ്രയോജനപ്പെടുത്തിക്കൂടെ? ആവശ്യം ശക്തമാക്കി ജനങ്ങൾ

ആവശ്യമായ ചില കേന്ദ്രങ്ങളിൽ അടിപ്പാത നിർമിക്കുന്നതിന് സംസ്ഥാന സർകാർ ഇടപെട്ട് കൊണ്ടിരിക്കുകയാണെന്നും അതേസമയം, ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ തൊട്ട് തൊട്ടാവാതെയിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തിൽ ക്രമീകരണം വരുത്താൻ സാധിക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

ഇത്തരം സാഹചര്യത്തിൽ, നിർമിക്കുന്ന കലുങ്കുകൾ റോഡ് മുറിച്ച് കടക്കാൻ പ്രയോജനപ്പെടുന്ന തരത്തിൽ സംവിധാനം ഒരുക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള റെയിൽവേ കലുങ്കുകൾ പലയിടത്തും ഇത്തരത്തിൽ പൊതുജനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വയം സുരക്ഷിതത്വത്തിലാണ് ഇത് ചെയ്യുന്നത്. ഇതുപോലെ ദേശീയപാതയിലും ഇത്തരത്തിൽ കലുങ്കുകൾ, പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Keywords: National Highway Development: strong demand that culverts should also be used to cross the road, Kerala,Kasaragod,news,Top-Headlines,National highway,Development project,Road.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia