city-gold-ad-for-blogger
Aster MIMS 10/10/2023

Drainage | ദേശീയപാത വികസനം: ഓടകള്‍ മണ്ണിട്ട് മൂടി; കുമ്പളയില്‍ മലിന ജലം റോഡിലേക്കൊഴുകുന്നു; ദുരിതത്തിലായി ജനങ്ങള്‍

കുമ്പള: (www.kasargodvartha.com) ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കിടയില്‍ ഓവുചാലുകള്‍ മണ്ണിട്ട് മൂടിയതോടെ കുമ്പള ടൗണില്‍ മലിനജലം റോഡിലേക്കൊഴുകുന്നു. ഇതുമൂലം ടൗണില്‍ നിന്ന് കാല്‍നടയായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി പോകേണ്ട അവസ്ഥയിലാണിപ്പോള്‍.
          
Drainage | ദേശീയപാത വികസനം: ഓടകള്‍ മണ്ണിട്ട് മൂടി; കുമ്പളയില്‍ മലിന ജലം റോഡിലേക്കൊഴുകുന്നു; ദുരിതത്തിലായി ജനങ്ങള്‍

കുമ്പള ടൗണിലെയും, സമീപത്തുള്ള ഹോടെലുകളിലെയും മറ്റും മലിനജലം ഒഴുകിപ്പോകേണ്ട ഓവുചാല്‍ സംവിധാനമാണ് ടൗണില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തിയുടെ പേരില്‍ മണ്ണിട്ട് മൂടിയിരിക്കുന്നത്. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അതിനിടെ ഗൗരവമേറിയതും, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്നതുമായ വിഷയത്തില്‍ ഗ്രാമപഞ്ചായതും ആരോഗ്യവകുപ്പും ഇടപെടാത്തതും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
               
Drainage | ദേശീയപാത വികസനം: ഓടകള്‍ മണ്ണിട്ട് മൂടി; കുമ്പളയില്‍ മലിന ജലം റോഡിലേക്കൊഴുകുന്നു; ദുരിതത്തിലായി ജനങ്ങള്‍

പുതുതായി നിര്‍മിക്കുന്ന ഓവുചാല്‍ സംവിധാനം പൂര്‍ത്തിയാകാത്തതും പ്രശ്‌ന പരിഹാരത്തിന് തടസമാവുന്നുണ്ട്. മലിന ജലം ടൗണിലെ ചില ഹോടെലുകള്‍ക്ക് സമീപത്തായി കെട്ടിക്കിടക്കുന്നതും ദുരിതമാവുന്നുണ്ട്. മലി നജലത്തില്‍ കൊതുകുകള്‍ പെരുകുന്നതും രോഗവ്യാപനത്തിന് കാരണമാവുമെന്ന് സമീപത്തെ വ്യാപാരികളും, വഴിയാത്രക്കാരും ഭയപ്പെടുന്നു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

Keywords:  Latest-News, Kerala, Kasaragod, Kumbala, Top-Headlines, National Highway, Drainage, Collapse, Public-Demand, National Highway Development: Sewage flows into road.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL