NH Work | ദേശീയപാത വികസനം: വഴിയടഞ്ഞ് മൊഗ്രാൽ കടവത്ത് പ്രദേശത്തുകാർ; ദുരിതം രൂക്ഷമായി; അടിപ്പാത വേണമെന്ന് ആവശ്യം
Dec 14, 2023, 12:50 IST
മൊഗ്രാൽ: (KasargodVartha) ദേശീയപാത വികസനം പുരോഗമിക്കുന്നതിനിടെ മൊഗ്രാൽ കടവത്ത് പ്രദേശത്തുകാർ വഴിയടഞ്ഞ് ഒറ്റപ്പെടുന്നു. മൊഗ്രാൽ കടവത്ത് പ്രദേശത്ത് നിന്ന് നടപ്പാത വഴി ദേശീയ പാതയിലുള്ള ജുമാമസ്ജിദ് റോഡിലേക്ക് പ്രവേശിക്കാനുള്ള വഴിയാണ് ഇപ്പോൾ ദേശീയപാത നിർമാണം മൂലം അടഞ്ഞിരിക്കുന്നത്. സർവീസ് റോഡ് നിർമാണം പൂർത്തിയാകുന്നതോടെ വലിയ ദുരിതമാണ് നേരിടേണ്ടി വരികയെന്നാണ് ആക്ഷേപം.
വിദ്യാർഥികൾ, സ്ത്രീകൾ, വയോധികർ തുടങ്ങി നിരവധി പേർ ദിനേന കടന്നുപോകുന്ന വഴിയാണിത്. സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് ബസ് കാത്തുനിൽക്കാനും ഇപ്പോൾ ഏറെ പ്രയാസപ്പെടുകയാണ്. സമീപത്തുള്ള ആരാധാലയത്തിലേക്ക് അടക്കം പോകുന്നതിനും ദുരിതം നേരിടുന്നു. മൃതദേഹം മസ്ജിദ് ഖബർസ്ഥാനിൽ എത്തിക്കുന്നതിനും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
പ്രദേശം അന്യോന്യം കാണാൻ പറ്റാത്ത വിധത്തിൽ ഇരുധ്രുവങ്ങളിലായി കഴിഞ്ഞുവെന്നും കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നതെന്നുമാണ് ജനങ്ങൾ പറയുന്നത്. ഈ ഭാഗത്ത് ജുമാ മസ്ജിദ് റോഡിന് സമാനമായി അടിപ്പാത വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇവിടെ ദേശീയപാതയുടെ നിർമാണം ഉയരം കൂട്ടി നിർമിക്കുന്നതിനാൽ അടിപ്പാത സാധ്യമാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.
ഇതുസംബന്ധിച്ച് നേരത്തെ പ്രദേശവാസികളായ എംജിഎ റഹ്‌മാൻ, ടിഎം ശുഐബ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിലുള്ള ദേശീയപാത ഇംപ്ലിമെന്റ് പ്രൊജക്റ്റ് ഡയറക്ടർക്കും, എംപി, എംഎൽഎ തുടങ്ങിയ ജനപ്രതിനിധികൾക്കും നിവേദനം നൽകിയിരുന്നു. നവകേരള സദസിൽ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനും നിവേദനം നൽകിയിട്ടുണ്ട്. മൊഗ്രാൽ ദേശീയവേദി എക്സിക്യൂടീവ് അംഗം ടിഎ കുഞ്ഞഹ് മദ് മൊഗ്രാൽ കുമ്പള ദേവിനഗറിലുള്ള യുഎൽസിസി മാനജറെ കണ്ടും ദുരിതം ബോധിപ്പിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രദേശവാസികൾ.
Keywords: News, Kerala, Kasaragod, Mogral, NH Work, Mogral, Malayalam News, Masjid, Road, National Highway Development: Demand for underpass at Mogral.
< !- START disable copy paste -->