NH Work | ദേശീയപാത വികസനം: പല വ്യാപാരികൾക്കും വീട്ടുടമകൾക്കും പുനരധിവാസ പാകേജ് പ്രകാരമുള്ള ധനസഹായം ഇനിയും ലഭിച്ചില്ലെന്ന് പരാതി
Nov 27, 2023, 11:51 IST
മൊഗ്രാൽ പുത്തൂർ: (KasargodVartha) ദേശീയ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും അർഹരായ പലർക്കും പുനരധിവാസ പാകേജ് പ്രകാരമുള്ള ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് പരാതി. ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുത്ത് ഇവയൊക്കെ പൊളിച്ചു നീക്കി റോഡ് നിർമാണം വേഗത്തിൽ നടന്നു കൊണ്ടിരിക്കുമ്പോഴും വ്യാപാരികൾക്കും വീട്ടുടമകൾക്കും നൽകാനുള്ള ധനസഹായ വിതരണം വൈകുന്നുവെന്നാണ് ആക്ഷേപം.
ദേശീയ പാതക്കരികിലെ കെട്ടിടങ്ങളിൽ വർഷങ്ങളോളം വ്യാപാരം നടത്തിവന്നിരുന്ന വ്യാപാരികളും വീടുകൾ നഷ്ടപ്പെട്ട കെട്ടിട ഉടമകളുമാണ് ഇപ്പോൾ ധനസഹായത്തിനായി ദേശീയപാത ഓഫീസ് കയറിയിറങ്ങുന്നത്. മൊഗ്രാൽ പുത്തൂർ പഞ്ചായതിലെ വ്യാപാരികളും വീട്ടുടമകളും നഷ്ടപരിഹാരത്തിനായി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന സമയത്ത് തന്നെ ഗ്രാമപഞ്ചായത് അംഗം നൗഫൽ പുത്തൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് നൂറുദ്ദീൻ കോട്ടക്കുന്ന്, മുസ്ലിം ലീഗ് നേതാവ് കെ ബി അശ്റഫ്, സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ എന്നിവരുടെ നേതൃത്വത്തിൽ അന്നത്തെ ഡെപ്യൂടി കലക്ടറായിരുന്ന ശശിധര ഷെട്ടിക്ക് നേരിട്ട് നിവേദനവും അപേക്ഷയും നൽകിയിരുന്നു.
അതിന് ശേഷം ലൈസൻസ്, ബാങ്ക് പാസ് ബുക് അടക്കമുള്ള രേഖകളും സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ സഹായം ലഭിച്ചില്ലെന്നും പല തവണ ബന്ധപ്പെട്ടപ്പോഴും തുകയില്ലെന്നാണ് അധികൃതർ പറയുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു. വ്യാപാരികൾക്കും വീട്ടുടമകൾക്കും നൽകാനുള്ള ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് 15-ാം വാർഡ് മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ ദേശീയ പാത (എൽ എ) സ്പെഷൽ തഹസിൽദാർ വി ഷിനുവിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു.
Keywords: News, Kerala, Kasaragod, Mogral Puthur, NH Work, Complaint, Building, National Highway Development: Complaint that funding not yet been received.
< !- START disable copy paste -->