city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NH Work | ദേശീയപാത നിര്‍മാണം: സര്‍വീസ് റോഡ് ഉയരത്തിലായി; മൊഗ്രാലില്‍ കലുങ്കിലൂടെ സ്‌കൂളിലേക്കടക്കം പോകുന്ന വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിസന്ധി; വഴി അടഞ്ഞേക്കുമെന്ന് ആശങ്ക

മൊഗ്രാല്‍: (KasargodVartha) ദേശീയപാത നിര്‍മാണം പുരോഗമിക്കവേ മൊഗ്രാല്‍ ടൗണില്‍ തെക്കുഭാഗത്തുള്ള സ്‌കൂളിലേക്കും പടിഞ്ഞാറ് ഭാഗത്തുള്ള മദ്രസയിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ക്കും ശാഫി ജുമാമസ്ജിദ് അടക്കമുള്ള ആരാധാനാലയങ്ങളിലേക്കും മറ്റും പോകുന്നവര്‍ക്കും നടന്നുവരാന്‍ പ്രതീക്ഷ നല്‍കിയിരുന്ന കലുങ്ക് നിര്‍മാണം സര്‍വീസ് റോഡ് ഉയരത്തിലാതോടെ വഴിയടഞ്ഞു പോകുമെന്ന ആശങ്കയില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും.
    
NH Work | ദേശീയപാത നിര്‍മാണം: സര്‍വീസ് റോഡ് ഉയരത്തിലായി; മൊഗ്രാലില്‍ കലുങ്കിലൂടെ സ്‌കൂളിലേക്കടക്കം പോകുന്ന വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിസന്ധി; വഴി അടഞ്ഞേക്കുമെന്ന് ആശങ്ക

മൊഗ്രാല്‍ ടൗണില്‍ നിന്നും, ലീഗ് ഓഫീസ് പരിസരത്തു നിന്നും, മീലാദ് നഗറില്‍ നിന്നും മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാന്‍ വേണ്ടിയുള്ളതാണ് കലുങ്ക് നിര്‍മാണം. ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന കലുങ്കിലൂടെ തെക്കുഭാഗത്തുള്ള പ്രായമായവര്‍ക്ക് പള്ളിയിലേക്കും, പിഞ്ചുകുട്ടികള്‍ക്ക് സ്‌കൂളിലേക്കും, മദ്രസയിലേക്കും നടന്നുവരാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കലുങ്ക് നിര്‍മാണം ഇപ്പോള്‍ പകുതി പൂര്‍ത്തീകരിച്ചിട്ടുണ്ട്, പകുതിഭാഗം താമസിയാതെ നിര്‍മിക്കുകയും ചെയ്യും.

അതേസമയം, കലുങ്ക് പടിഞ്ഞാര്‍ ഭാഗത്തെത്തുമ്പോള്‍ സര്‍വീസ് റോഡ് ഉയരം കൂടിയതിനാല്‍ കലുങ്ക് വഴി നടന്നുപോകാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പറയുന്നു. ദേശീയപാത അധികൃതരുമായി സംസാരിച്ചപ്പോള്‍ വിഷയം നേരത്തെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണമായിരുന്നുവെന്നാണ് പറഞ്ഞതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.
     
NH Work | ദേശീയപാത നിര്‍മാണം: സര്‍വീസ് റോഡ് ഉയരത്തിലായി; മൊഗ്രാലില്‍ കലുങ്കിലൂടെ സ്‌കൂളിലേക്കടക്കം പോകുന്ന വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിസന്ധി; വഴി അടഞ്ഞേക്കുമെന്ന് ആശങ്ക

അങ്ങനെ ഇടപെട്ടിരുന്നുവെങ്കില്‍ സര്‍വീസ് റോഡ് നിര്‍മാണത്തില്‍ മാറ്റം വരുത്താന്‍ കഴിയുമായിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. മൊഗ്രാല്‍ ടൗണിലെ അടിപ്പാതയ്ക്ക് സമാനമായാണ് ഇവിടെ ഉയരം കൂട്ടി കലുങ്ക് നിര്‍മിക്കുന്നത്. കലുങ്കിന് കുറച്ചുകൂടി ഉയരം കൂട്ടാനായാല്‍ ഈ വിഷയത്തില്‍ പരിഹാരമാവുമെന്ന് നാട്ടുകാരും പറയുന്നു. പ്രതീക്ഷ കൈവിടാതെ ദേശീയപാത നിര്‍മാണ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.

Keywords: NH Work, Mogral, Malayalam News, Kerala News, Kasaragod News, National Highway, National highway construction: Service road elevated; Crisis for students and public.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia