NA Nellikunnu | '30 ശതമാനം സീറ്റ് വര്‍ധനവ് പരിഹാരമല്ല'; മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍കാര്‍ ഫലപ്രദമായി ഇടപെടണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ; മുഖ്യമന്ത്രിക്ക് കത്തയച്ചു
May 31, 2023, 20:44 IST
കാസര്‍കോട്: (www.kasargodvartha.com) മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ഫലപ്രദമായി ഇടപെടണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. എല്ലാ വര്‍ഷത്തെയും പോലെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം ഇത്തവണയും പ്രധാന ചര്‍ചയായിരിക്കുകയാണ്. ജനപ്രതിനിധികളടക്കം വിദ്യാഭ്യാസ മേഖലയുമായി പ്രവര്‍ത്തിക്കുന്ന എല്ലാവരും വര്‍ഷങ്ങളായി മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മുറവിളി കൂട്ടുന്നുണ്ടെങ്കിലും അവയെല്ലാം വനരോദനമായി മാറുകയാണ് പതിവ്.
മലബാറിലെ എല്ലാ ജില്ലകളിലും തിരുവനന്തപുരം ജില്ലയിലുമായി ഏഴു ജില്ലകളില്‍ 30 ശതമാനം സീറ്റ് വര്‍ധനവ് അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചതായറിയുന്നു. എന്നാല്‍ 30 ശതമാനം സീറ്റ് വര്‍ധനവ് കൊണ്ട് മാത്രം പരിഹരിക്കപ്പെടുന്ന വിഷയമല്ല മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമ പ്രതിസന്ധി. കഴിഞ്ഞ വര്‍ഷവും ഇതേരീതിയില്‍ 30 ശതമാനം സീറ്റ് വര്‍ധനവും 81 താത്കാലിക ബാചുകളും അനുവദിക്കപ്പെട്ടിരുന്നുവെങ്കിലും അപേക്ഷിച്ചവരില്‍ 85,000 പേര്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിച്ചിട്ടില്ലെന്നാണ് വാസ്തവം.
ഇങ്ങനെ സീറ്റ് വര്‍ധനവ് ഉണ്ടായിട്ടും 4,712,78 അപേക്ഷയില്‍ 3,859,09 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് സ്കോള്‍ കേരളയെയും വലിയ ഫീസ് കൊടുത്ത് അണ് എയ്ഡഡ് സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യമാണ് കഴിഞ്ഞ തവണ നിലനിന്നത്. മുന്‍ ഹയര്‍ സെകന്‍ഡറി ഡയറക്ടര്‍ പ്രൊഫ. കാര്ത്തികേയന് നായര്‍ അധ്യക്ഷനായുള്ള കമീഷന് റിപോര്‍ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഏറെ പ്രതീക്ഷയോടെയാണ് ഈ കമീഷനെ പൊതുസമൂഹം സമീപിച്ചതും പ്ലസ് ടു സീറ്റ് പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതും.
സര്‍കാര്‍ നിയമിച്ച കമീഷന് പ്രശ്നങ്ങള്‍ കൃത്യമായി മനസിലാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്. വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലുമായി ഹയര്‍ സെകന്‍ഡറി സീറ്റ് കാര്യത്തില്‍ അന്തരം നിലനില്‍ക്കുന്നതായി കമീഷന് ബോധ്യപ്പെട്ടിട്ടുണ്ടതായാണ് വിവരം. തെക്കന്‍ ജില്ലകളിലെ പല സ്കൂളുകളിലും ബാചുകളില്‍ കുട്ടികളെ ലഭ്യമാകാത്ത സാഹചര്യം വരെ നിലനില്‍ക്കുന്നുവെന്നും അതിനാല്‍ സീറ്റ് ക്ഷാമം രൂക്ഷമായ വടക്കന്‍ ജില്ലകളിലേക്ക് ബാചുകള്‍ പുനഃക്രമീകരിച്ചു മാറ്റി നിര്‍ത്തിയാല്‍ സാമ്പത്തിക ബാധ്യത ഇല്ലാതെയും എന്നാല്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടം സംഭവിക്കാതെയും പ്രശ്നങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമുണ്ടാകുമെന്ന വിലയിരുത്തല്‍ കമിറ്റി നടത്തിയെന്നാണറിവ്.
മാത്രമല്ല 150-ഓളം പുതിയ ബാചുകള്‍ അനുവദിച്ചാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകും എന്ന നിര്‍ദേശവും സര്‍കാറിന് നല്കിയ റിപോര്ടിലുണ്ടെന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അയച്ച കത്തില്‍ എംഎല്‍എ പറഞ്ഞു.

Keywords: NA Nellikunnu MLA, Plus One Admission, Education News, Chief Minister, Plus One Students, NA Nellikunnu MLA wants government to intervene effectively to solve plus one seat crisis in Malabar.
< !- START disable copy paste --> 