city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NA Nellikunku | മരുന്നുമില്ല, ഡോക്ടര്‍മാരുമില്ല; പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത കാസര്‍കോട് ജെനറല്‍ ആശുപത്രിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട്: (KasargodVartha) മരുന്നും ഡോക്ടര്‍മാരുമില്ലാതെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത കാസര്‍കോട് ജെനറല്‍ ആശുപത്രിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ.

കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ആഴ്ചകളോളമായി അവശ്യ മരുന്നുകളില്ലാത്തത് കാരണം സാധാരണക്കാര്‍ വിഷമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

NA Nellikunku | മരുന്നുമില്ല, ഡോക്ടര്‍മാരുമില്ല; പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത കാസര്‍കോട് ജെനറല്‍ ആശുപത്രിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

വേദന സംഹാരി ഗുളികകള്‍, ഇന്‍സുലിന്‍, ആന്റിബയോടിക് തുടങ്ങി മുപ്പതിലധികം അവശ്യമരുന്നുകളാണ് അത്യാവശ്യമായി ആശുപത്രിയില്‍ വേണ്ടത്. മരുന്നില്ലായ്മയെ കുറിച്ച് സര്‍കാര്‍ ആശുപത്രികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്ന കേരള മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്റെ ശ്രദ്ധയില്‍പെടുത്തുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ലെന്നും എം എല്‍ എ ആരോപിച്ചു.

NA Nellikunku | മരുന്നുമില്ല, ഡോക്ടര്‍മാരുമില്ല; പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത കാസര്‍കോട് ജെനറല്‍ ആശുപത്രിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

പതിനെട്ടു ഡോക്ടര്‍മാരുടെ തസ്തികകളാണ് ജെനറല്‍ ആശുപത്രിയില്‍ ഒഴിഞ്ഞു കിടക്കുന്നത്,  അവ ഇങ്ങനെ;

ഓര്‍തോ കണ്‍സല്‍ടന്റ് (1), ഇ എന്‍ ടി കണ്‍സല്‍ടന്റ് (1), സൈക്യാട്രി കണ്‍സല്‍ടന്റ് (1), ജെനറല്‍ മെഡിസിന്‍ കണ്‍സല്‍ടന്റ് (2), ജെനറല്‍ സര്‍ജറി കണ്‍സല്‍ടന്റ് (1), പീഡിയാട്രിക് സീനിയര്‍ കണ്‍സല്‍ടന്റ് (1), അനസ്തീസിയ കണ്‍സല്‍ടന്റ് (1), സി എം ഒ (2), ആര്‍ എം ഒ (1), അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ (1), പീഡിയാട്രിക് ജൂനിയര്‍ കണ്‍സല്‍ടന്റ് (1), ഒഫ്താല്‍മോളൊജിസ്റ്റ് ജൂനിയര്‍ കണ്‍സല്‍ടന്റ് (1), സി എം ഒ മെഡികല്‍ (2), ഗൈനകോളജിസ്റ്റ് (1), അസിസ്റ്റന്റ് സര്‍ജന്‍ (1) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്.

കാസര്‍കോട് ജെനറല്‍ ആശുപത്രിയെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളെ സത്വര ഇടപെടല്‍ വഴി രക്ഷപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ എം എല്‍ എ ആവശ്യപ്പെട്ടു.

Keywords:  NA Nellikunku MLA asks Chief Minister to intervene to save Kasaragod General Hospital, Kasaragod, News, NA Nellikunku MLA, Allegation, Letter, Medical, Medicine, Chief Minister, Pinarayi Vijayan, Kerala.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia