city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vande Bharat | വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട്ട് സ്റ്റോപോട് കൂടി മംഗ്‌ളുറു വരെ നീട്ടണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

കാസര്‍കോട്: (www.kasargodvartha.com) അടുത്ത മാസം പകുതിയോടെ പരീക്ഷണ ഓട്ടം നടത്തുന്ന തിരുവനന്തപുരം - കണ്ണൂര്‍ വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട്ട് സ്റ്റോപോട് കൂടി മംഗ്‌ളുറു വരെ നീട്ടണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതല്‍ മംഗ്‌ളുറു വരെ സര്‍വീസ് നടത്താന്‍ തീരുമാനിച്ച വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പുനഃക്രമീകരിച്ചത് കാസര്‍കോടിനോടുള്ള കടുത്ത അവഗണനയുടെ ഉദാഹരണമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനയച്ച കത്തില്‍ എന്‍എ നെല്ലിക്കുന്ന് പറഞ്ഞു.
                   
Vande Bharat | വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട്ട് സ്റ്റോപോട് കൂടി മംഗ്‌ളുറു വരെ നീട്ടണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

വന്ദേഭാരത് എക്സ്പ്രസ് മംഗ്‌ളുറു വരെ നീട്ടാന്‍ ന്യായീകരണങ്ങള്‍ ഏറെയുണ്ട്. തിരുവനന്തപുരമടക്കം കേരളത്തിലെ മറ്റു നഗരങ്ങളുമായുള്ള റെയില്‍വേ കണക്ടിവിറ്റിയില്‍ കാസര്‍കോട് ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടുകയാണെങ്കില്‍ പ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെടും. ദക്ഷിണ-ഉത്തര കേരളത്തിലെ വിശിഷ്യ കര്‍ണാടകയിലെ മംഗ്‌ളൂറിലെ റെയില്‍വേ കണക്ടിവിറ്റിയില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടാകും. പ്രാദേശിക സമ്പദ്ഘടനയെ പ്രത്യേകിച്ച് ടൂറിസം വ്യവസായത്തിന് ഏറെ ഗുണം ചെയ്യുകയും ആളോഹരി വരുമാനം വര്‍ധിക്കുകയും ചെയ്യും.
       
Vande Bharat | വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട്ട് സ്റ്റോപോട് കൂടി മംഗ്‌ളുറു വരെ നീട്ടണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് പിന്നാക്കാവസ്ഥ പേറിക്കഴിയുന്നതിനാല്‍ റെയില്‍വേ വികസനത്തില്‍ കാസര്‍കോടിന് കൂടുതല്‍ പ്രോത്സാഹനവും പിന്തുണയും അത്യന്താപേക്ഷിതമാണെന്നും എന്‍എ നെല്ലിക്കുന്ന് കൂട്ടിച്ചേര്‍ത്തു. വന്ദേഭാരത് എക്സ്പ്രസ് മംഗ്‌ളുറു വരെ നീട്ടാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, സതേണ്‍ റെയില്‍വേ മാനജര്‍, ഡിവിഷണല്‍ റെയില്‍വേ മാനജര്‍ എന്നിവര്‍ക്കും എംഎല്‍എ കത്തയച്ചു.

Keywords: Railway-News, Vande-Bharat-Express, Kasaragod-Railway-Station, Malayalam News, Kasaragod News, NA Nellikuman MLA, NA Nellikuman MLA wants to extend Vande Bharat Express to Mangluru with Kasaragod stop.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia