Criticized | മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍കാര്‍ തുക ദുര്‍വിനിയോഗം ചെയ്ത് മണ്ഡലത്തില്‍ പര്യടനം നടത്തുന്നത് എതിര്‍ ശബ്ദം ഇല്ലാതാക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ
Nov 17, 2023, 19:49 IST
കാസര്‍കോട്: (KasargodVartha) മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍കാര്‍ തുക ദുര്‍വിനിയോഗം ചെയ്ത് മണ്ഡലത്തില്‍ പര്യടനം നടത്തുന്നത് എതിര്‍ ശബ്ദം ഇല്ലാതാക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. ജനങ്ങളുടെ പരാതി കേള്‍ക്കാനും സങ്കടങ്ങള്‍ തീര്‍ക്കാനുമെന്ന വ്യാജേന ആഡംബര യാത്ര ചെയ്യുന്നതിനിടയില്‍ പ്രതിപക്ഷ കക്ഷികളുടെ ഒരടയാളവും തങ്ങളുടെ നവ കേരള സദസ് നടത്തുന്ന മണ്ഡലങ്ങളില്‍ പാടില്ലെന്ന ശാഠ്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മണ്ഡലത്തില്‍ നവംബര്‍ 19നാണ് നവ കേരള സദസ്. ആ പരിപാടി നടക്കുന്ന ചെങ്കള പഞ്ചായതില്‍ മറ്റൊരു കൊടിയും അടയാളവും പാടില്ലെന്ന നിലപാട് ധിക്കാരപരമാണെന്നും നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. ഈ മാസം 25 മുതല്‍ 30 വരെ ജില്ലയില്‍ നടക്കുന്ന മുസ്ലിം യൂത് ലീഗിന്റെ യൂത് മാര്‍ചിനോടനുബന്ധിച്ച് സ്ഥാപിച്ച ഫ് ളക്‌സുകളും മറ്റ് പ്രചാരണോപകരണങ്ങളും പൊലീസ് നശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്നതിന്റെ ഭാഗമായിട്ടാണ് ഇതെങ്കില്‍ ഏത് യുഗത്തിലേക്കാണ് നമ്മുടെ നാടിനെ കൊണ്ടുപോകാന്‍ സര്‍കാര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യ ധ്വംസനം നടത്തിയ എല്ലാ ഏകാധിപതികള്‍ക്കും അവരര്‍ഹിക്കുന്ന പതനം ഉണ്ടായിട്ടുണ്ട്. കേരളത്തിലും അതുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

Keywords: NA Nellikkunnu Criticized Navakerala Sadas, Kasaragod, News, NA Nellikkunnu, Criticized, Navakerala Sadas, Politics, Chief Minister, Pinarayi Vijayan, Flex Board, Kerala.