കാസർകോട്ട് റദ്ദുചെയ്ത കെ എസ് ആർ ടി സി സെർവീസുകൾ പുനരാരംഭിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ; '82 ഷെഡ്യൂൾ സെർവീസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 52 മാത്രം'
Nov 12, 2021, 16:17 IST
കാസർകോട്: (www.kasargodvartha.com 12.11.2021) റദ്ദുചെയ്ത കെ എസ് ആർ ടി സി സെർവീസുകൾ പുനരാരംഭിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിന് എൻ എ നെല്ലിക്കുന്ന് കത്തയച്ചു.
2019 ൽ 82 ഷെഡ്യൂൾ സെർവീസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 52 സെർവീസുകൾ മാത്രമാണുള്ളതെന്നും മിനിസ്റ്റീരിയൽ സ്റ്റാഫ് 40 ൽ നിന്ന് നാലായി ചുരുങ്ങിയെന്നും എംഎൽഎ പറഞ്ഞു. മിനിസ്റ്റീരിയൽ സ്റ്റാഫ് പഴയതുപോലെ നിലനിർത്താനും നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിർത്തി ജില്ലയായ കാസർകോട്ട് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ബസുകൾ നിരത്തിലിറങ്ങേണ്ടതുണ്ടെന്നും എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി.
Keywords: Kasaragod, Kerala, News, Top-Headlines, N.A.Nellikunnu, KSRTC-bus, MLA,Minister, NA Nellikkunn MLA demands for resumption of cancelled KSRTC services.
< !- START disable copy paste -->