N A Nellikkunnu | 'ക്ഷേത്രം സ്ഥാനികരുടെ വേതനം മുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു'; കുടിശ്ശിക ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ
Jun 1, 2023, 20:17 IST
കാസര്‍കോട്: (www.kasargodvartha.com) ക്ഷേത്രം സ്ഥാനികരുടെ ?വേതന കുടിശ്ശിക ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. തുച്ഛമായ വേതനമാണ് സ്ഥാനികര്‍ക്ക് ലഭിക്കുന്നത്. മാസം 1400 രൂപയാണ് കിട്ടുന്നത്. പ്രയാസം സഹിച്ച് സങ്കടം ഉള്ളിലൊതുക്കിക്കഴിയുന്ന പരശ്ശതം സ്ഥാനികന്മാരും ക്ഷേത്ര ജീവനക്കാരും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വിഷമിക്കുന്നു.
1400 രൂപകൊണ്ട് ഒരു മാസം പോയിട്ട് ഒരാഴ്ച ജീവിക്കാന്‍ കഴിയില്ല. പക്ഷേ ആ 1400 രൂപ പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. അവസാനമായി വേതനം ലഭിച്ചത് 2022 മെയ് മാസത്തിലാണ്. ഒരു പൈസ പോലും വരുമാനമില്ലാതെ കഴിഞ്ഞ ഒരു വര്‍ഷം സ്ഥാനികന്മാര്‍ എങ്ങനെ ജീവിച്ചു എന്നത് സമൂഹത്തെ ചിന്തിപ്പിക്കേണ്ടതാണ്.
വിഷയത്തില്‍ സര്‍കാര്‍ ഇടപെടണമെന്നും വേതന കുടിശ്ശിക ഉടന്‍ കൊടുത്ത് തീര്‍ക്കാന്‍ നടപടികള്‍ സ്വീകരിക്കണെമെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Keywords: N A Nellikkunnu MLA, Temple Employees, Malayalam News, Kerala News, Kasaragod News, N A Nellikkunnu MLA wants to pay salary arrears of temple officials immediately.
< !- START disable copy paste -->