city-gold-ad-for-blogger
Aster MIMS 10/10/2023

Investigation | കാസർകോട്ട് പ്രവാസി പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ സർവത്ര ദുരൂഹത; 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു; മരണത്തിന് മുമ്പ് കയ്യാങ്കളി നടന്നോയെന്ന് സംശയം

വിദ്യാനഗർ: (KasargodVartha) കാസർകോട്ട് പ്രവാസി പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ സർവത്ര ദുരൂഹത. വിദ്യാനഗർ പാണലം ഉക്കംബട്ടിയിലെ ഹസൈനാർ ഹാജി (റോഡ്) - മറിയം ഉമ്മ ദമ്പതികളുടെ മകൻ അബ്ദുൽ മജീദ് (52) ആണ് ദുരൂഹ സാഹചര്യത്തിൽ ബുധനാഴ്ച പുലർച്ചെ പെരുമ്പള പുഴയിൽ മുങ്ങിമരിച്ചത്. പ്രവാസിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ കൂടെയുണ്ടായിരുന്ന രണ്ട് പേരെ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Investigation | കാസർകോട്ട് പ്രവാസി പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ സർവത്ര ദുരൂഹത; 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു; മരണത്തിന് മുമ്പ് കയ്യാങ്കളി നടന്നോയെന്ന് സംശയം

ഇവരിൽ മൂന്നാമനായ കർണാടക സ്വദേശിയുടെ മൊബൈൽ ഫോൺ സ്വിച് ഓഫാണ്. കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെയും രക്തസമ്മർദം കൂടിയതിനെ തുടർന്ന് കാസർകോട് ജെനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ ഉച്ചയോടെ വിദ്യാനഗർ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇവർ മയക്കത്തിലായതിനാൽ മയക്കം വിട്ടുണർന്ന ശേഷം ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

മൂന്ന് പേരാണ് മജീദിന്റെ കൂടെയുണ്ടായിരുന്നതായി പറയുന്നത്. ഇവർ കാസർകോട് അണങ്കൂരിലെ സ്റ്റാർ ഹോടെലിൽ മൂന്ന് തവണ ചെന്നിരുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. ആദ്യം സ്റ്റാർ ഹോടെലിൽ എത്തിയ ശേഷം ഇവർ തിരിച്ചുപോവുകയും വീണ്ടും എത്തുകയും പിന്നീട് ചൂരിയിൽ കളി നടക്കുന്ന സ്ഥലത്തേക്ക് പോവുകയും ചെയ്തതായി പറയുന്നു. അവിടെ നിന്ന് വീണ്ടും ഇതേ സ്റ്റാർ ഹോടെലിൽ എത്തുകയും പാർസൽ വാങ്ങിയാണ് ഇവർ മടങ്ങിയതെന്നാണ് അറിയുന്നത്.

ഇതിന് ശേഷം എന്ത് സംഭവിച്ചു എന്ന കാര്യത്തിലാണ് അടിമുടി ദുരൂഹത ഉയർന്നിരിക്കുന്നത്. മരിച്ച മജീദിന്റെ മൂക്കിൽ നിന്നും മറ്റും രക്തം വന്നിരുന്നുവെന്നാണ് സൂചന. മുങ്ങി മരിക്കുന്നവരുടെ മൂക്കിന്റെ കപാലം പൊട്ടി രക്തം വരാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇൻക്വസ്റ്റിന് ഭാഗമായി ദേഹ പരിശോധന നടത്തിയപ്പോൾ ദേഹത്ത് മറ്റ് പരുക്കുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരിൽ ഒരാൾക്കും നേരിയ പരുക്കുണ്ടെന്നാണ് വിവരം. തലയ്ക്കും ദേഹത്തുമാണ് പരുക്കുള്ളതെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെയാണ് മജീദിന്റെ മരണത്തിൽ സംശയമുയർന്നിട്ടുള്ളത്. പോസ്റ്റ് മോർടം റിപോർട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. കൂടെയുണ്ടായിരുന്നവർ ആദ്യം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Investigation | കാസർകോട്ട് പ്രവാസി പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ സർവത്ര ദുരൂഹത; 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു; മരണത്തിന് മുമ്പ് കയ്യാങ്കളി നടന്നോയെന്ന് സംശയം

ആദ്യം ഒരാളെ തോണിയിൽ അക്കരെ എത്തിച്ച ശേഷം മടങ്ങിയതായും പിന്നീട് സുഹൃത്ത് നീന്തിവരുന്നത് കണ്ട് അന്വേഷിച്ചപ്പോൾ മജീദ് പുഴയിൽ വീണെന്നുമാണ് അറിയിച്ചതെന്നാണ് കൂടെയുണ്ടായിരുന്നയാൾ പറഞ്ഞത്. പറയുന്ന കാര്യങ്ങളിൽ വ്യക്തതയില്ലാത്തത് കൊണ്ടാണ് രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തത്. പ്രവാസിയായിരുന്ന മജീദ് ഏറെനാളായി നാട്ടിലാണുള്ളത്. ഭാര്യ: നസീമ. മക്കൾ: ഹസൻ ഖിളർ ശാ, മൂസ കലീം, നാമിയ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബൂബകർ സിദ്ദീഖ്, ഖദീജ, സഫിയ, ഹാജറ, ആഇശ, പരേതയായ ബീഫാത്വിമ. പോസ്റ്റ് മോർടത്തിന് ശേഷം ചെങ്കള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സംഭവത്തെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാൻ പൊലീസ് ഇനിയും തയാറായിട്ടില്ല.

Keywords: News, Kerala, Kasaragod, Vidanagar, Obituary, Man, River, case, Police, Custody, Investigation, Postmotem, Mystery in case of man drowning in the river.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL