MV Govindan | കോർപറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ലെന്ന് എം വി ഗോവിന്ദൻ; ജമാഅതെ ഇസ്ലാമിക്കെതിരെ വീണ്ടും വിമർശനം; എന്തിനാണ് ഏറ്റവുമധികം ഇസ്ലാമോഫോബിയ പടര്‍ത്തുന്ന ആര്‍എസ്എസുമായി ചര്‍ച നടത്തുന്നതെന്ന് ചോദ്യം
Feb 21, 2023, 12:18 IST
കാസർകോട്: (www.kasargodvartha.com) കോർപറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കാസർകോട് ഗസ്റ്റ് ഹൗസിൽ രാവിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബിജെപിയുടെ വർഗീയതയെ എതിർക്കാൻ അവർക്കാകുന്നില്ലെന്നും ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർകാരിന് രക്ഷാ കവചം തീർക്കാനാണെന്നും വലിയ ജനപങ്കാളിത്തമാണ് ജാഥയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുയാണെന്ന കോൺഗ്രസിന്റെ ദേശീയ നയത്തോടൊപ്പമാണോ കേരളത്തിലെ കോൺഗ്രസുകാർ. ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നു. ഇത് പകപോക്കലാണെന്ന് കോൺഗ്രസ് ദേശീയ നേതാക്കൾ പറയുന്നു. അത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മനസിലാക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇസ്ലാമോഫോബിയ പടര്‍ത്താനാണ് സിപിഎം ശ്രമമെന്ന് ആരോപിക്കുന്ന ജമാഅതെ ഇസ്‌ലാമി എന്തിനാണ് ഏറ്റവുമധികം ഇസ്ലാമോഫോബിയ പടര്‍ത്തുന്ന ആര്‍എസ്എസുമായി ചര്‍ച നടത്തുന്നതെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപണത്തിൽ യുഡിഎഫ് നേതൃത്വം ആണ് നിലപാട് വ്യക്തമാക്കേണ്ടത്. കോൺഗ്രസ് - ലീഗ് - വെൽഫയർ പാർടി അന്തർധാര വ്യക്തമാണ്. രാജ്യത്ത് ക്രിസ്ത്യൻ ന്യുനപക്ഷങ്ങളെയും വേട്ടയാടുകയാനിനും അദ്ദേഹം കൂട്ടിച്ചേർത്തു. മാനജർ പി കെ ബിജു, ജാഥാംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, കെടി ജലീൽ, ജെയ്ക് സി തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.