city-gold-ad-for-blogger

Moral Goons | സദാചാര ഗുണ്ടായിസം: യാത്രയ്ക്കിടെ കരയുന്ന കൈകുഞ്ഞുമായി വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ദമ്പതികളെ രാത്രിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതായി പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴ: (www.kasargodvartha.com) കുഞ്ഞുമായി യാത്ര ചെയ്ത ദമ്പതികള്‍ക്ക് നേരെ മൂന്നംഗ സംഘത്തിന്റെ സദാചാര ഗുണ്ടായിസമെന്ന് പരാതി. വാളകം പൂച്ചക്കുഴി വടക്കേക്കര വീട്ടില്‍ ഡെനിറ്റിനും ഭാര്യ റീനി തോമസിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്. ദമ്പതികളെ രാത്രി കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  

പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാത്രി പത്തരയോടെ വാളകം സിടിസി കവലയ്ക്ക് സമീപമുള്ള കുന്നയ്ക്കാല്‍ റോഡിലാണ് സംഭവം. കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്ത സംഘം കാറിന്റെ റിയര്‍ വ്യൂ മിററും നമ്പര്‍ പ്ലേറ്റും തകര്‍ത്തുവെന്നും ദമ്പതികളുടെ പരാതിയില്‍ പറയുന്നു. 

ഡെനിറ്റിന്റെയും റീനിയുടെയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞപ്പോള്‍ കുഞ്ഞിനെയും കൂട്ടി കാറില്‍ പുറത്തേക്ക് ഇറങ്ങിയിരുന്നു. ഈ സമയം, യാത്രയ്ക്കിടെ സ്‌കൂടറുമായി എതിരെ വന്നയാള്‍ കാറിന്റെ ഉള്ളിലേക്ക് നോക്കിയ ശേഷം കടന്നുപോയിരുന്നു. അല്‍പനേരത്തിനുശേഷം ഇയാള്‍ മറ്റു രണ്ടു പേരുമായി തിരികെ എത്തി കാറിന് മുന്നിലേക്ക് സ്‌കൂടര്‍ ഓടിച്ചു കയറ്റി തടഞ്ഞെന്നാണ് ഡെനിറ്റ് നല്‍കിയ പരാതിയില്‍ പറയുന്നത്. 

Moral Goons | സദാചാര ഗുണ്ടായിസം: യാത്രയ്ക്കിടെ കരയുന്ന കൈകുഞ്ഞുമായി വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ദമ്പതികളെ രാത്രിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതായി പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു


രാത്രി എവിടേക്ക് പോകുന്നെന്നും എന്താണ് പരിപാടി എന്നും ചോദിച്ച് അസഭ്യം പറയുകയും അര മണിക്കൂറോളം ഇവരെ റോഡില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതിനിടെ റീനി പൊലീസിനെ വിളിക്കുന്നത് കണ്ടതോടെ സംഘം സ്ഥലം വിട്ടുവെന്ന് ദമ്പതികള്‍ മൊഴി നല്‍കി. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords: news,Kerala,State,Top-Headlines,complaint,Attack,Car,Vehicle,Police, Child, Muvattupuzha: Moral Goons against couples who travelled in car at night




Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia