city-gold-ad-for-blogger
Aster MIMS 10/10/2023

പൊതു ഇടങ്ങളില്‍ 65 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ളവരും വന്നാല്‍ നടപടി; ജിംനേഷ്യം, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ തുറക്കാന്‍ അനുവദിക്കില്ല

കാസര്‍കോട്: (www.kasargodvartha.com 12.06.2020) സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പൊതു ഇടങ്ങള്‍, അക്ഷയാ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ 65 വയസ്സിനു മുകളില്‍ ഉളളവരും, 10 വയസ്സിനു താഴെ പ്രായമുളള കുട്ടികളും വരുന്നതിന് അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍, 65 വയസ്സിനു മുകളില്‍ ഉളളവര്‍ക്കെതിരെ കേസ് എടുക്കുന്നതിനും, 10 വയസ്സിനു താഴെ പ്രായമുളള കുട്ടികളാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ക്കെതിരേയും കേസ് എടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.

റൂം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചവരില്‍ വീട്ടില്‍ സൌകര്യം ഇല്ലാത്തവരേയും നിര്‍ദ്ദേശം ലംഘിക്കുന്നവരെയും മാത്ര മാത്രമാണ് സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റുക.ട്രെയിന്‍ സര്‍വ്വീസ്, ഫ്ലൈറ്റ് സര്‍വ്വീസുകള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. അതിനാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും കൂടതല്‍ ജാഗ്രത പുലര്‍ത്തണം. റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങുന്നവര്‍ മറ്റ് വഴികളിലൂടെ പുറത്ത് കടന്ന് പോകാന്‍ സാധ്യതയുളളതിനാല്‍ ഇവിടങ്ങളില്‍ ഉളള എല്ലാ വഴികളിലും ആവശ്യമായ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ബിസിനസ് എക്സിക്യൂട്ടീവ്സ്, ഐ ടി പ്രൊഫഷണല്‍സ് തുടങ്ങിയവര്‍ക്ക് വന്നു പോകുന്നതിന് ഷോര്‍ട്ട് വിസിറ്റ് പാസ്  സര്‍ക്കാര്‍ ഏഴ് ദിവസത്തേക്ക്  അനുവദിച്ചിട്ടുണ്ട്. അവരെ ക്വാറന്റൈന്‍ ചെയ്യില്ല. എന്നാല്‍ ഏഴ് ദിവസത്തിനകം മടങ്ങിപ്പോകണം. അങ്ങനെ എത്തിയിട്ടുളളവര്‍ താമസിക്കുന്ന സ്ഥലം ജെ എച്ച് ഐ അടങ്ങുന്ന സംഘം കൃത്യമായി നിരീക്ഷിക്കണമെന്നും, വിവരങ്ങള്‍ ശേഖരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പൊതു ഇടങ്ങളില്‍ 65 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ളവരും വന്നാല്‍ നടപടി; ജിംനേഷ്യം, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ തുറക്കാന്‍ അനുവദിക്കില്ല

ജിംനേഷ്യം, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ തുറക്കാന്‍ അനുവദിക്കില്ല

ജിംനേഷ്യം, ഇന്‍ഡോര്‍ കോര്‍ട്ട് എന്നിവ തുറക്കാന്‍ അനുവദിക്കില്ല. പഞ്ചായത്ത് തലത്തില്‍ നിയോഗിച്ചിട്ടുളള വൊളന്റീയര്‍മാര്‍ അവര്‍ക്ക് നല്കിയിട്ടുളള പാസ്സ് ഉപയോഗിച്ച് പൊതു പരിപാടികളില്‍ പങ്കെടുക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ല. പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന്‍  നിര്‍ത്തിയിട്ടുളള സാഹചര്യത്തിലും, പൊതു ഇളവുകള്‍ നല്കിയിട്ടുളള സാഹചര്യത്തിലും  നിലവില്‍ അനുവദിച്ചിട്ടുളള വൊളന്റീയര്‍ പാസ്സുകള്‍ റദ്ദാക്കുന്നതിന്  യോഗം തീരുമാനിച്ചു.

പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ നിന്നും പുതിയതായി നിയോഗിച്ചിട്ടുളള വൊളന്റീയര്‍മാരുടെ സേവനം ഒരു ക്വാറന്റൈന്‍ സെന്ററില്‍ 10 പേരായി നിജപ്പെടുത്തുന്നതിനും  ഇവര്‍ക്ക്  സഞ്ചരിക്കുന്നതിനായി  പഞ്ചായത്ത് /മുനിസിപ്പാലിറ്റി സെക്രട്ടറിമാരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പാസ്സ് അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസറുടെ അപേക്ഷ പരിഗണിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍  അണുനശീകരണം നടത്തുന്നതില്‍ നിന്നും ഫയര്‍ ആന്റ്  റെസ്‌ക്യൂ വകുപ്പിനെ ഓഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ അണുനശീകരണത്തിനുളള സ്പ്രെയര്‍ നല്കുമെന്ന കാര്യം യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.ശില്‍പ, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം എന്‍ ദേവിദാസ്, ഡി എം ഒ ഡോ എ വി രാംദാസ് മറ്റ് ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, public places, Must take action against old age person if go public places

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia