city-gold-ad-for-blogger

പണി മുടക്ക് ദിനത്തിലും പണിമുടക്കാതെ ഇവര്‍

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 09.01.2019) ദേശീയ പണിമുടക്ക് ദിനത്തിലും വിശ്രമമില്ലാതെ സേവനത്തിലേര്‍പ്പെട്ട് മാതൃകയായിരിക്കുകയാണ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍. ചൗക്കി ആസാദ് നഗറിലെ നിര്‍ദ്ധന കുടുംബത്തിന് നിര്‍മിക്കുന്ന വീടിന്റെ തറ മണ്ണിട്ട് നികത്തുന്ന പ്രവര്‍ത്തിയാണ് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് (ദുരന്ത നിവാരണ സേന) പ്രവര്‍ത്തകര്‍ പണിമുടക്ക് ദിനത്തില്‍ ചെയ്തു തീര്‍ത്തത്.

യൂത്ത് ലീഗ് യുവജന യാത്ര സമാപന വേദിയിലെ വൈറ്റ് ഗാര്‍ഡ് ടീം പ്രഖ്യാപനത്തോടെ പ്രദേശത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ് തീര്‍ക്കുന്നതില്‍ വൈറ്റ് ഗാര്‍ഡ് ടീം ശ്രദ്ധ പതിപ്പിച്ചിരുന്നു. നേരത്തെ ആസാദ് നഗര്‍ പായിച്ചാല്‍ റോഡ് ശ്രമദാനത്തിലൂടെ ഇവര്‍ ഗതാഗത യോഗ്യമാക്കുകയും ചെയ്തിരുന്നു. ആസാദ് നഗറിലെ കേടായ തെരുവ് വിളക്കുകള്‍ നന്നാക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ പുതിയത് സ്ഥാപിക്കുകയും ചെയ്തും നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നവാസ് എരിയാല്‍, വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ മുജീബ് ലിബാസ്, ജാഫര്‍ കുദിറത്ത്, ഹാരിസ് എരിയാല്‍, അമീര്‍ കോട്ടക്കുന്ന്, അല്‍താഫ് ആസാദ്, മുഹമ്മദ്, അഹ് മദ് എന്നിവര്‍ നേതൃത്വം നല്‍കി.
പണി മുടക്ക് ദിനത്തിലും പണിമുടക്കാതെ ഇവര്‍

പണി മുടക്ക് ദിനത്തിലും പണിമുടക്കാതെ ഇവര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Mogral puthur, Muslim Youth league white guard helps poor
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia