city-gold-ad-for-blogger

Protest | സംസ്ഥാന ബജറ്റിനെതിരെ മുസ്ലിം യൂത് ലീഗിന്റെ കലക്ടറേറ്റ് മാർചിൽ പ്രതിഷേധമിരമ്പി; ഉന്തും തള്ളും, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; ലക്ഷണമൊത്ത കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് പികെ ഫിറോസ്

കാസർകോട്: (www.kasargodvartha.com) സംസ്ഥാന ബജറ്റിലെ നികുതി വർധനക്കെതിരെ മുസ്ലിം യൂത് ലീഗ് കലക്ട്രേറ്റിലേക്ക് നടത്തിയ മാർചിൽ പ്രതിഷേധമിരമ്പി. മാർചിനിടെ ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. മാർച് തടയുന്നതിനുവേണ്ടി പൊലീസ് സ്ഥാപിച്ചിരുന്ന ബാരികേഡുകൾ മാറ്റാൻ പ്രവർത്തകർ ശ്രമിക്കുകയും പിന്നീട്‌ മുകളിൽ കയറുകയും ചെയ്തു. ഇതോടെ പൊലീസ് ജപീരങ്കി പ്രയോഗിക്കുകയും പ്രവർത്തകർ പൊലീസിനെതിരെ തിരിയുകയുമായിരുന്നു. പിന്നീട് നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി.

യൂത് ലീഗ് സംസ്ഥാന ജെനറൽ സെക്രടറി പികെ ഫിറോസ് മാർച് ഉദ്ഘാടനം ചെയ്തു. ലക്ഷണമൊത്ത കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്നും എന്നാൽ ഇത്രയും വലിയ കൊള്ള നടക്കുമ്പോഴും ഡിവൈഎഫ്ഐയും എഐവൈഎഫും ക്വാറന്‍റൈനിൽ ആണെന്നും ഫിറോസ് പറഞ്ഞു. കേന്ദ്രം പറയുന്നത് ഇന്ധന വില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണ് എന്നാണ്. പിണറായി പറയുന്നത് പെൻഷൻ കൊടുക്കാനാണ് എന്നാണ്. പാവങ്ങളുടെ പേര് പറഞ്ഞു പറ്റിക്കുകയാണെന്നും എത്ര പാവങ്ങളുടെ ലൈഫാണ് ഇവർ കളഞ്ഞു കുളിച്ചതേനും ഫിറോസ് കൂട്ടിച്ചേർത്തു.

Protest | സംസ്ഥാന ബജറ്റിനെതിരെ മുസ്ലിം യൂത് ലീഗിന്റെ കലക്ടറേറ്റ് മാർചിൽ പ്രതിഷേധമിരമ്പി; ഉന്തും തള്ളും, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; ലക്ഷണമൊത്ത കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് പികെ ഫിറോസ്

ചിന്തയ്ക്ക് കൊടുക്കാൻ പണമുണ്ട്. മുഖ്യമന്ത്രിയുടെ ക്ലിഫ്‌ ഹൗസിൽ കന്നു കാലികൾക്ക് പാട്ടു കേൾക്കാൻ മ്യൂസിക് സിസ്റ്റം ഉണ്ടാക്കാൻ കൈയില്‍ പണമുണ്ട്. സ്വിമിങ് പൂളിന് ചിലവാക്കാൻ പണമുണ്ട്. ഇതിനു പണം അനുവദിച്ചത് പൊതുമരാമത്ത് വകുപ്പാണ്. എന്നാൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തറവാട്ട് സ്വത്തല്ല ഈ പണമെന്നു ഓർമപ്പെടുത്തുകയാണെന്നും ഫിറോസ് പറഞ്ഞു. എകെഎം അശ്‌റഫ് എംഎൽഎ, അസീസ് കളത്തൂർ, അശ്‌റഫ് എടനീർ, സഹീർ ആസിഫ്, എംബി ശാനവാസ്, എംസി ശിഹാബ് മാസ്റ്റർ, എംഎ നജീബ് തുടങ്ങിയവർ സംബന്ധിച്ചു.

Protest | സംസ്ഥാന ബജറ്റിനെതിരെ മുസ്ലിം യൂത് ലീഗിന്റെ കലക്ടറേറ്റ് മാർചിൽ പ്രതിഷേധമിരമ്പി; ഉന്തും തള്ളും, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; ലക്ഷണമൊത്ത കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് പികെ ഫിറോസ്

Keywords: Kasaragod, News, Kerala, Muslim Youth League, Collectorate, March, Protest, Police, Budget, Tax, Leader, Inauguration, DYFI,AIYF, Pension, Top-Headlines, Muslim Youth League held Collectorate March against state budget.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia