Muslim League | സാമൂഹ്യ ക്ഷേമ പെന്‍ഷന് അര്‍ഹരായ ലക്ഷക്കണക്കിന് ഗുണഭോക്താക്കളെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ്
Dec 2, 2023, 19:10 IST
കാസര്‍കോട്: (KasargodVartha) സാമൂഹ്യ ക്ഷേമ പെന്‍ഷന് അര്‍ഹരായ ലക്ഷക്കണക്കിന് ഗുണഭോക്താക്കളെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ജീവിത സായാഹ്നത്തില്‍ തുണയാവേണ്ട പെന്‍ഷന്‍ നിഷേധിക്കാന്‍ വികലമായ ഉത്തരവുകളാണ് സര്‍കാര്‍ പുറപ്പെടുവിക്കുന്നത് എന്നും യോഗം കുറ്റപ്പെടുത്തി.
ക്ഷേമ പെന്‍ഷന്‍ പരിധിയില്‍ നിന്നും പരമാവധി പേരെ ഒഴിവാക്കാന്‍ ഇടത് സര്‍കാര്‍ വര്‍ഷങ്ങളായി നടത്തിവന്ന കുത്സിത ശ്രമങ്ങളുടെ ഭാഗമായി ലക്ഷക്കണക്കിന് നിരാശ്രയരായ ഗുണഭോക്താക്കളാണ് പുറത്തായിട്ടുള്ളത്. യു ഡി എഫ് സര്‍കാര്‍ ക്ഷേമ പെന്‍ഷനുകള്‍ക്കൊപ്പം ക്ഷേമ ബോര്‍ഡിന്റെ പെന്‍ഷനും കൂടി നല്‍കിയിരുന്നു. തൊഴിലാളികള്‍ 60 വയസ്സ് വരെ നല്‍കിയ അംശാദായത്തിന്റെ വിഹിതമായി ലഭിച്ചിരുന്ന ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിക്കുന്നവരെയെല്ലാം ക്ഷേമ പെന്‍ഷനില്‍ നിന്നും ഇടത് സര്‍കാര്‍ ഒഴിവാക്കുകയായിരുന്നു. അതിനും പുറമെയാണ് മുതിര്‍ന്ന പൗരന്മാര്‍ കൂടിയായ പാവപ്പെട്ടവരെ കൂട്ടത്തോടെ ഒഴിവാക്കുന്നത്.
ഇടതുപക്ഷ സര്‍കാരിന്റെ ഭരണത്തില്‍ അഗതികളും വിധവകളും വികലാംഗരും നിത്യരോഗികളുമായ പാവപ്പെട്ടവര്‍ കടുത്ത ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ സര്‍കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ ഉയരണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹ് മദലി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വികെപി ഹമീദലി, പിഎം മുനീര്‍ ഹാജി, എകെഎം അശ്‌റഫ് എംഎല്‍എ, എംബി യൂസുഫ്, കെഇഎ ബക്കര്‍, എഎം കടവത്ത്, അഡ്വ എന്‍എ ഖ്വാലിദ്, അബ്ദുല്‍ റഹ്‌മാന്‍ വണ്‍ ഫോര്‍, എജിസി ബശീര്‍, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്‌മാന്‍, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബശീര്‍ വെള്ളിക്കോത്ത്, പികെസി റഊഫ് ഹാജി, എകെ ആരിഫ്, കെബി മുഹമ്മദ് കുഞ്ഞി, ബദറുദ്ദീന്‍ കെകെ, എംസി ഖമറുദ്ദീന്‍, യഹ് യ തളങ്കര, അഡ്വ എംടിപി കരീം, സിഎച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹാജി അബ്ദുല്ല ഹുസൈന്‍, പിഎച് അബ്ദുല്‍ ഹമീദ്, അബൂബക്കര്‍ പെര്‍ദനെ, എസി അത്താഉള്ള മാസ്റ്റര്‍, ടിപി കുഞ്ഞബ്ദുല്ല ഹാജി, കെഎം അബ്ദുര്‍ റഹ്‌മാന്‍, അബ്ദുല്‍ ജലീല്‍ ഇഐ, കെഎം ബശീര്‍, എബി ബശീര്‍, അബ്ദുര്‍ റസാഖ് തായലക്കണ്ടി, അശ്‌റഫ് കര്‍ള, അബ്ദുല്‍ ഖാദര്‍ ബികെ, എം എസ് എ സത്താര്‍, സെഡ് എ കയ്യാര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, എംകെ അബ്ദുര്‍ റഹ്‌മാന്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍, സിഎച് ഹുസൈനാര്‍, അഡ്വ വിഎം മുനീര്‍, അന്‍വര്‍ ചേരങ്കൈ, മൂസ ഗോള്‍ഡന്‍, അന്‍വര്‍ കോളിയടുക്കം, എ സി എ ലത്വീഫ്, അശ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, സയ്യിദ് താഹ ചേരൂര്‍, സവാദ് അംഗടിമൊഗര്‍, കെപി മുഹമ്മദ് അശ്‌റഫ്, മുംതാസ് സമീറ, ശാഹിന സലീം, എംടി അബ്ദുല്‍ ജബ്ബാര്‍, പികെ അബ്ദുല്‍ ലത്വീഫ്, എപി ഉമര്‍, സി മുഹമ്മദ് കുഞ്ഞി, സിഎ അബ്ദുല്ല കുഞ്ഞി, അഡ്വ പിഎ ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Muslim League wants withdrawal of delisting of lakhs of beneficiaries of social welfare pension, Kasaragod, News, Meeting, Politics, Social Welfare Pension, Muslim League, UDF, Wants, Criticism, Kerala News.