city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Muslim League | എസ് ഡി പി ഐ പഞ്ചായത് അംഗത്തിന്റെ രാജിയില്‍ വിവാദം തുടരുന്നു; മുസ്ലിം ലീഗിനെതിരെ നടത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് പാര്‍ടി; നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും നേതാക്കള്‍

കാസര്‍കോട്: (KasargodVartha) എസ് ഡി പി ഐ പഞ്ചായത് അംഗത്തിന്റെ രാജി വിവാദം തുടരുന്നു. രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാജിവെച്ചയാളും എസ് ഡി പി ഐയുടെ ഭാരവാഹികളും മുസ്ലിം ലീഗിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രീതിയില്‍ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, മറ്റ് നേതാക്കളും പ്രവര്‍ത്തരുമായ സിദ്ദീഖ് ബേക്കല്‍, ഹസീബ് ചൗക്കി, ജീലാനി കമ്പാര്‍, അന്‍സാഫ് കുന്നില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
          
Muslim League | എസ് ഡി പി ഐ പഞ്ചായത് അംഗത്തിന്റെ രാജിയില്‍ വിവാദം തുടരുന്നു; മുസ്ലിം ലീഗിനെതിരെ നടത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് പാര്‍ടി; നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും നേതാക്കള്‍

14-ാം വാര്‍ഡ് അംഗമായ ദീക്ഷിത് കല്ലങ്കൈ അദ്ദേഹത്തിന്റെ തന്നിഷ്ട പ്രകാരമാണ് രാജിവെച്ചത്. എസ് ഡി പി ഐയും പഞ്ചായത് അംഗവും തമ്മിലുള്ള പ്രശ്നത്തിലേക്ക് മുസ്ലിം ലീഗിനെ വെറുതെ വലിച്ചിടുകയാണ്. എസ് ഡി പി ഐ പ്രവര്‍ത്തകരുടെ കസ്റ്റഡിയില്‍ അവരുടെ ഭീഷണിക്ക് വഴങ്ങിയാണ് ഇപ്പോള്‍ ദീക്ഷിത് ആരോപണം ഉന്നയിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ എസ് ഡി പി ഐക്ക് ഉണ്ടായിരുന്ന ഒരേയൊരു മെമ്പറായിരുന്നു ദീക്ഷിത്.
        
Muslim League | എസ് ഡി പി ഐ പഞ്ചായത് അംഗത്തിന്റെ രാജിയില്‍ വിവാദം തുടരുന്നു; മുസ്ലിം ലീഗിനെതിരെ നടത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് പാര്‍ടി; നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും നേതാക്കള്‍

അദ്ദേഹത്തിന്റെ രാജിയുടെ ജാള്യത മറച്ചുപിടിക്കാനാണ് ദീക്ഷിതിനെ കൊണ്ട് പരാതിയും ആരോപണവും ഉന്നയിപ്പിക്കുന്നത്. ഒക്ടോബര്‍ 12ന് സെക്രടറി മുമ്പാകെ കൊടുത്ത രാജിയില്‍ നാല് ദിവസം കഴിഞ്ഞാണ് രാജിവെച്ചയാള്‍ ആരോപണവുമായി രംഗത്തുവന്നത്. ആദ്യം പണം കൊടുത്ത് സ്വാധീനിച്ചുവെന്നാണ് പറഞ്ഞത്. പിന്നീട് ഭീഷണിപ്പെടുത്തിയാണെന്ന് പറഞ്ഞു. ഇപ്പോള്‍ അതും മാറ്റി മലയാളം അറിയാത്ത ആളായത് കൊണ്ട് തെറ്റിദ്ധരിപ്പിച്ച് ഒപ്പിടിച്ചതാണെന്ന് ഉന്നയിക്കുന്നു. അടുത്ത ദിവസം മറ്റൊരു ആരോപണവുമായി രംഗത്ത് വരാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് തന്നെ വ്യക്തതയില്ലാത്ത കാര്യം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവെക്കുന്നത് എന്തിനാണെന്നും നേതാക്കള്‍ ചോദിച്ചു.

മോഹന വാഗ്ദാനം നല്‍കിയാണ് ദീക്ഷിതിനെ എസ് ഡി പി ഐ സ്ഥാനാര്‍ഥിയാക്കിയത്. സ്വന്തമായി വീടും പഞ്ചായതിന്റെ വേതനത്തിന് പുറമെ മാസം 12,000 രൂപയും നല്‍കാമെന്ന് ദീക്ഷിതിന് വാഗ്ദാനം നല്‍കിയിരുന്നതായും അത് കിട്ടാത്തതും വാര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ടിയുടെ ഇടപെടല്‍ ഇല്ലാത്തത് കൊണ്ടും രാജിവെക്കുന്നുവെന്നുമാണ് ഇദ്ദേഹം നേരത്തെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷത്തിലേറെയായി മെമ്പര്‍ സ്ഥാനത്ത് തുടരുന്ന ഒരാളെ തെറ്റിദ്ധരിപ്പിച്ച് രാജിവെപ്പിച്ചു എന്ന് പറയുന്നത് അടിസ്ഥാനമില്ലാത്തതാണ്. പഞ്ചായത്തിന്റെ ദൈനം ദിന കാര്യങ്ങള്‍ മലയാളത്തിലാണ് നടക്കുന്നത്. ദീക്ഷിത് പഞ്ചായതിലേക്ക് കൊടുത്ത നിവേദനങ്ങളും പരാതികളും മലയാളത്തിലാണ്. സത്യപ്രതിജ്ഞയും മലയാളത്തിലാണ്. എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ദീക്ഷിതിനെ കൊണ്ട് പൊലീസില്‍ പരാതി കൊടുത്തിട്ടുള്ളതിനാല്‍ പൊലീസ് അന്വേഷിക്കട്ടെ.
     
Muslim League | എസ് ഡി പി ഐ പഞ്ചായത് അംഗത്തിന്റെ രാജിയില്‍ വിവാദം തുടരുന്നു; മുസ്ലിം ലീഗിനെതിരെ നടത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് പാര്‍ടി; നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും നേതാക്കള്‍

ദീക്ഷിത് ഇപ്പോള്‍ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ കസ്റ്റഡിയിലാണ്. ദീക്ഷിതിനെ ഉപയോഗിച്ച് മുസ്ലിം ലീഗ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. വ്യാജ ആരോപണം ഉന്നയിച്ച് മുസ്ലിം ലീഗ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് കമിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.

Keywords: Muslim League, Mogral Puthur, SDPI, Kerala News, Kasaragod News, Malayalam News, Politics, Political News, Muslim League slams SDPI over resignation of ward member.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia