city-gold-ad-for-blogger

കന്നുകാലി കശാപ്പ് നിരോധനം; മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: (www.kasargodvartha.com 26.05.2017) രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് ഉത്തരവ് ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

കന്നുകാലി കശാപ്പ് നിരോധനം; മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

ആഹാരത്തിനായി കന്നുകാലികളെ വളര്‍ത്തുന്നതും, വില്‍ക്കുന്നതും, അറവ് ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തുക വഴി മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെയാണ് ഹനിച്ചിരിക്കുന്നത്. പ്രകടനത്തിന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ് മദലി, ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഭാരവാഹികളായ സി ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ടി എം ഇഖ്ബാല്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി പട്ടഌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ബി കെ അബ്ദുസ്സമദ്, വി എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ബദ്‌റുദ്ദീന്‍ താസിം, അന്‍വര്‍ ഓസോണ്‍, അലി തുപ്പക്കല്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, മുത്തലിബ് പാറക്കെട്ട്, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ടി ഇ മുക്താര്‍, ഹമീദ് പൊസോളിഗെ, നൂറുദ്ദീന്‍ ബെളിഞ്ച, ജലീല്‍ എരുതുംകടവ്, റഷീദ് തുരുത്തി, അബ്ബാസ് മലബാര്‍, ഹബീബ് കൊറക്കോട്, മുഹമ്മദ് ഗസ്സാലി, സഅദ് ബാങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Protest, Cow, Muslim-league, Committee, Central Government, Narendra Modi, Ban, Muslim League protest against Cattle slaughtering ban. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia