യുവാവ് കുത്തേറ്റു മരിച്ച സംഭവം: മുളിയാര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍
Dec 1, 2016, 19:50 IST
മുളിയാര്‍: (www.kasargodvartha.com 01/12/2016) പൊവ്വലില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുളിയാര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. രാവിലെ ആറു മണി തൊട്ട് വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. പൊവ്വലിലെ യൂസുഫിന്റെ
മകന്‍ അബ്ദുല്‍ ഖാദര്‍(19) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തുക്കളായ അഫിയാദ്(22), സത്താദ്(22) എന്നിവര്‍ക്കൊപ്പം പൊവ്വലില്‍ നിന്നും ബോവിക്കാനം ടൗണിലെത്തിയതായിരുന്നു അബ്ദുല്‍ ഖാദര്‍. ഈ സമയം ഒരു സംഘം ഇവരെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആവശ്യപ്പെട്ടു.
Also Read:
കിമ്പളം പോയതു പോകട്ടെ,ശമ്പളമെങ്കിലും കിട്ടിയിരുന്നെങ്കില്‍....
Related News:
അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു
ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം

Keywords: Kasaragod, Kerala, Muslim-league, Harthal, Muliyar, Attack, Muslim League Harthal in Muliyar Panchayat.