city-gold-ad-for-blogger

ലീഗ് ജനസമ്പര്‍ക്കം; രണ്ടാം ഘട്ട സഹായം വിതരണം ചെയ്തു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 08/01/2017) പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ട സഹായ പദ്ധതികള്‍ക്ക് തുടക്കമായി. തയ്യല്‍ പരിശീലനം ലഭിച്ച വനിതകള്‍ക്കുള്ള തയ്യല്‍ മിഷീന്‍ രണ്ട് കുടുംബത്തിന് നല്‍കി. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി.

ജന സമ്പര്‍ക്ക പരിപാടിയില്‍ ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കി. തെരുവ് വിളക്ക് കത്താത്തത് മൂലം ദുരിതം അനുഭവിച്ചിരുന്ന പുത്തൂര്‍  മുണ്ടേക്ക റോഡിലെ കേടായ വിളക്കുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചു. നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്ന
പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഒരു ഹെല്‍പ്പറെ നിയമിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. സാമൂഹ്യ ദ്രോഹികള്‍ രാത്രികാലത്ത് അഴിഞ്ഞാട്ടം നടത്തുന്ന അറഫാത്ത് നഗറിലെ മൃഗാശുപത്രി കോമ്പൗണ്ടില്‍ പുതിയ ലൈറ്റ് സ്ഥാപിച്ചു.

ലീഗ് ജനസമ്പര്‍ക്കം; രണ്ടാം ഘട്ട സഹായം വിതരണം ചെയ്തു


ചികിത്സാ ധനസഹായത്തിനുള്ള 73 അപേക്ഷകള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍ എക്ക് കൈമാറി. തയ്യല്‍ മിഷീന്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റഹ് മാന്‍ കല്ലങ്കൈ, വാര്‍ഡ് ലീഗ് നേതാക്കള്‍ക്ക് കൈമാറി. സി.പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ലീഗ് പഞ്ചായത്ത് ട്രഷറര്‍ എസ്.പി. സ്വലാഹുദ്ദീന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ. നജീബ്, മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, പി.ബി. അബ്ദുര്‍ റഹ് മാന്‍ മുഹമ്മദ് പള്ളത്തില്‍, ഡി.പി. ഷാഫി, സിദ്ദീഖ് ആരിക്കാടി, ഇര്‍ഫാന്‍ കുന്നില്‍, റഫീഖ്, മുബഷിര്‍, ഫസല്‍, കെ ബി.അഷ്‌റഫ്, മുഹമ്മദ് മൂസ, നസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Kasaragod, Kerala, Mogral puthur, Distribution, Muslim-league, Tretment help, Helping Hands, NA Nellikkunnu MLA, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia