city-gold-ad-for-blogger
Aster MIMS 10/10/2023

കെ റെയിൽ പദ്ധതിയുടെ അലൈൻമെൻറിൽ മാറ്റം വരുത്തി ജനങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കണമെന്ന് മുസ്ലിം ലീഗ്

കാസർകോട്: (www.kasargodvartha.com 09.09.2021) കെ റെയിൽ പദ്ധതിയുടെ അലൈൻമെൻറിൽ മാറ്റം വരുത്തി ജനങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന വലിയൊരുഭാഗം ജനവാസ പ്രദേശങ്ങൾ ഇല്ലാതായി നാട് ഒറ്റപ്പെടുന്ന സ്ഥിതിയാണ് നിലവിൽ തയ്യാറാക്കിയ അലൈൻമെൻ്റ് സൂചന നൽകുന്നത്. ഇതുപ്രകാരം ആയിരകണക്കിന് വീടുകളും, വ്യാപാര സ്ഥാപനങ്ങളും, പള്ളികളും ക്ഷേത്രങ്ങളും അടങ്ങുന്ന ഒട്ടനവധി ആരാധനാലയങ്ങളും ഇല്ലാതാവുമെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു.
 
കെ റെയിൽ പദ്ധതിയുടെ അലൈൻമെൻറിൽ മാറ്റം വരുത്തി ജനങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കണമെന്ന് മുസ്ലിം ലീഗ്

അധികാര വികേന്ദ്രീകരണത്തിൻ്റെ 26-ാം വാർഷികം ഒക്ടോബർ ആദ്യവാരത്തിൽ സംഘടിപ്പിക്കും. സി എച് മുഹമ്മദ് കോയയുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത്, മുൻസിപൽ തലങ്ങളിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളും നടത്തും. ജില്ലാ കമിറ്റിയുടെ കീഴിലുള്ള സി എച് മുഹമ്മദ് കോയ അകാഡെമി ഫോർ പൊളിറ്റികൽ സ്റ്റഡീസ് സെപ്റ്റംബർ 16ന് ഉദ്‌ഘാടനം ചെയ്യും.

പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. സി ടി അഹ്‌മദ്‌ അലി, കല്ലട്ര മാഹിൻ ഹാജി, വി കെ പി ഹമീദലി, എം ബി യൂസഫ്, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്‌റഫ് എംഎൽഎ, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുൽ ഖാദർ, എം സി ഖമറുദ്ദീൻ, മൂസ ബി ചെർക്കള പ്രസംഗിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Muslim-league, Development project, Railway, Meeting, Programme, Muslim League demands change in K-Rail project alignment.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia