city-gold-ad-for-blogger

Muslim League | മുസ്ലിം ലീഗ് ഉദുമ പഞ്ചായത് കമിറ്റിക്ക് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നു; ശിലാസ്ഥാപനം ഒക്ടോബറില്‍; പണിയുന്നത് കെബിഎം ശരീഫ് സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്ത്

ഉദുമ: (www.kasargodvartha.com) മുസ്ലിം ലീഗ് ഉദുമ പഞ്ചായത് കമിറ്റിക്ക് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നു. പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് കാപ്പില്‍ കെബിഎം ശരീഫ് ഉദുമ ടൗണില്‍ സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് ആസ്ഥാന മന്ദിരവും സിഎച് സെന്ററും പണിയുന്നത്. ഓഫീസിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ രണ്ടാം വാരത്തില്‍ നടത്താന്‍ പഞ്ചായത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
          
Muslim League | മുസ്ലിം ലീഗ് ഉദുമ പഞ്ചായത് കമിറ്റിക്ക് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നു; ശിലാസ്ഥാപനം ഒക്ടോബറില്‍; പണിയുന്നത് കെബിഎം ശരീഫ് സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്ത്

ആധുനിക സൗകര്യങ്ങളോട് കൂടിയ ഹൈടെക് ഓഫീസാണ് വിഭാവനം ചെയ്തിട്ടുള്ളത്. 150 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹോള്‍, ലൈബ്രറി, പോഷക സംഘടനകളുടെ ഓഫീസുകള്‍ എന്നിവ മന്ദിരത്തില്‍ ഒരുക്കും. ഒരു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

യോഗം മുസ്ലിം ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കാപ്പില്‍ കെബിഎം ശരീഫ് അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എംഎച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ ത്തക സമിതിയംഗം റഫീഖ് അങ്കക്കളരിയുടെ നിര്യാണ ത്തില്‍ യോഗം അനുശോ ചിച്ചു. മുസ്ലിം ലീഗ് ദേശീയ കമിറ്റി ഡെല്‍ഹിയില്‍ നിര്‍മിക്കുന്ന ഖാഇദെ മില്ലത്ത് സെന്റര്‍ ആസ്ഥാന മന്ദിരം ധനസമാഹരണ കാംപയിന്‍ ക്വാട പൂര്‍ത്തീകരിച്ച ശാഖാ കമിറ്റികളെ ഉപഹാരം നല്‍കി അനുമോദിച്ചു.
     
Muslim League | മുസ്ലിം ലീഗ് ഉദുമ പഞ്ചായത് കമിറ്റിക്ക് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നു; ശിലാസ്ഥാപനം ഒക്ടോബറില്‍; പണിയുന്നത് കെബിഎം ശരീഫ് സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്ത്

കാപ്പില്‍ മുഹമ്മദ് പാഷ, ഖാദര്‍ ഖാത്തിം, താജുദ്ദീന്‍ കോട്ടിക്കുളം, അബ്ദുര്‍ റഹ് മാന്‍ കറാമ, ശംസുദ്ദീന്‍ ഓര്‍ബിറ്റ്, ശിയാസ് കാപ്പില്‍, ബശീര്‍ പാക്യാര, ഹംസ ദേളി, അബ്ദുല്ല കല്ലിങ്കാല്‍, ആബിദ് നാലാം വാതുക്കല്‍, റഫീഖ് മാങ്ങാട്, ഹാരിസ് അങ്കക്കളരി, അബ്ദുല്‍ ഖാദര്‍ കോട്ടപ്പാറ, ഹാരിസ് പടിഞ്ഞാര്‍, ടിവി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ശാഫി കുന്നില്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, വൈ അബ്ദുര്‍ റഹ് മാന്‍, ഇകെ അബ്ദുല്ലക്കുഞ്ഞി, മുജീബ് ബേക്കല്‍, കരീം നാലാം വാതുക്കല്‍, സകീര്‍ മുക്കുന്നോത്ത്, ശരീഫ് പടിഞ്ഞാര്‍, ഫസല്‍ കോട്ടിക്കുളം, റഹ് മത്ത്, അബ്ദു കടവത്ത്, അബ്ദുര്‍ റഹ് മാന്‍ കാറേളി, ഒ.കെ അബ്ദുര്‍ റഹ് മാന്‍, സകീര്‍ ബാരക്കാരന്‍, സിഎച് റശീദ്, ആബിദ് മാങ്ങാട്, മുഹമ്മദ് കാപ്പില്‍, ഹമീദ് കുണ്ടടുക്ക, അലി കോട്ടപ്പാറ, ആരിഫ് പള്ളം, ഹാശിം പടിഞ്ഞാര്‍, അസീസ് കാപ്പില്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Muslim League, Udma Panchayat, Committee, Kerala News, Kasaragod News, Malayalam News, Udma Muslim League, Politics, Political News, Kerala Politics, Kasaragod Political News, Muslim League constructing headquarters building for Udma Panchayat Committee.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia