city-gold-ad-for-blogger

പ്രവാസികള്‍ക്കായി ജില്ലാ ഭരണകൂടം ഒരുക്കിയ ക്വാറന്റൈന്‍ സംവിധാനം അപര്യാപ്തം: മുസ്ലിം ലീഗ്

കാസര്‍കോട്:  (www.kasargodvartha.com 01.06.2020) വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ച് വരുന്ന പ്രവാസികള്‍ക്കായി ജില്ലാ ഭരണകൂടം ഒരുക്കിയ ക്വാറന്റൈന്‍ സംവിധാനം പാടെ തകര്‍ന്ന് അപര്യാപ്തമായിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ നരകയാതനയാണ് അനുഭവിക്കുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവപ്പെട്ട പ്രവാസികളെ സര്‍ക്കാര്‍ പിഴിയുകയാണ്. മടങ്ങി വരുന്ന പ്രവാസികളെ ക്വാറന്റൈന്‍ചെയ്യുന്ന കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലയില്‍ വെച്ച് കെട്ടി സര്‍ക്കാര്‍ തടിയൂരുകയാണ്. രോഗലക്ഷണമില്ലാതെ വരുന്ന പ്രവാസികളെ ഹോം ക്വാറന്റൈനിലേക്ക് മാറ്റണമെന്നും മുഴുവന്‍ പ്രവാസികളുടെ ക്വാറന്റെന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി എ എ അബ്ദുര്‍ റഹ് മാന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ സി.അഹമ്മദ് കുഞ്ഞി, യു.ഡി.എഫ് മുന്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍, ഡി.സി.സി സെക്രട്ടറി എ.എം.കയ്യും കൂടല്‍, മുസ്ലിം ലീഗ് ദേലംമ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.പി.അഹമ്മദ്, മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ.അബ്ബാസ് ഹാജി, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഉമ്പായി ഹാജി എന്നിവരുടെയും കൊറോണ ബാധിച്ച് രാജ്യത്തും വിദേശ രാജ്യത്തും മരണപ്പെട്ട സഹോദരന്മാരുടെയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രവാസികള്‍ക്കായി ജില്ലാ ഭരണകൂടം ഒരുക്കിയ ക്വാറന്റൈന്‍ സംവിധാനം അപര്യാപ്തം: മുസ്ലിം ലീഗ്


Keywords: Kasaragod, Kerala, News, Muslim-league, Quarantine, pravasi, Muslim League against Quarantine facility

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia