കൊലപാതകകേസ് പ്രതിയെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു
May 12, 2013, 16:48 IST
കുമ്പള: കൊലപാതകകേസ് പ്രതിയെ കാര്‍ തടഞ്ഞുനിര്‍ത്തി കുത്തി പരിക്കേല്പിച്ചു. ഒന്നര വര്‍ഷം മുമ്പ് ആരിക്കാടിയിലെ സമീറിനെ കുത്തിക്കൊന്ന കേസിലെ പ്രതി ഉളുവാറിലെ അബ്ദുല്‍ ലത്തീഫിനെ(33) ആണ് കുത്തിപരിക്കേല്പിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കൊടിയമ്മ ദണ്ഡഗോളിയില്‍ വെച്ചാണ് ആക്രമണം. ഭാര്യ സമീറയ്ക്കും ബന്ധുവായ മറ്റൊരു സ്ത്രീയ്ക്കുമൊപ്പം കാറില്‍ കട്ടത്തടുക്ക ഭാഗത്തേക്ക് പോകുമ്പോള്‍ മറ്റൊരു കാറിലെത്തിയ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി കുത്തിപരിക്കേല്പിക്കുകയായിരുന്നു. ലത്തീഫിന്റെ വയറ്റത്താണ് കുത്തേറ്റത്. ഇയാളെ കുമ്പളയിലെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി പോലീസ് സ്റ്റേഷനില്‍ ഒരു കേസില്‍
പ്രതിയാണ് ലത്തീഫ്. അതിനാല്‍ ഇയാള്‍ക്ക് ആശുപത്രിയില്‍ പോലീസ് കാവലേര്‍പെടുത്തി.

Keywords: Murder case accuse, Assault, Kumbala, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.