city-gold-ad-for-blogger

മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ടുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 07/08/2016) മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ടുവെന്ന കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കീഴൂരിലെ മുഹമ്മദ് സജിലാലി (19)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ പ്രതിയായ കീഴൂരിലെ റിയാസിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

തളങ്കര കടവത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അനധികൃതമായി മണല്‍കടത്തുന്നതറിഞ്ഞെത്തിയ കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരായ നീലേശ്വരത്തെ രഞ്ജിത്ത് (33), കാഞ്ഞങ്ങാട്ടെ കെ വി രതീഷ് (37) എന്നിവരെ പുഴയില്‍ തള്ളിയിട്ടുവെന്നാണ് കേസ്. സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ വധശ്രമത്തിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു.
മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ടുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

Related News:
പുഴയില്‍ തള്ളിയിട്ടെന്ന പോലീസിന്റെ പരാതിയില്‍ 20 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ തോണിയില്‍ പുഴയുടെ നടുവിലേക്ക് പിടിച്ചുകൊണ്ടുപോയി തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി

Keywords:  Kasaragod, Kerala, arrest, Police, case, complaint, Investigation, Murder attempt case: youth arrested.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia