മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ടുവെന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
Dec 17, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 17/12/2016) മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കീഴൂരിലെ സത്താറി (45)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ജൂലൈ 19 ന് രാത്രി തളങ്കര കടവത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അനധികൃതമായി മണല്‍കടത്തുന്നതറിഞ്ഞെത്തിയ കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരായ നീലേശ്വരത്തെ രഞ്ജിത്ത് (33), കാഞ്ഞങ്ങാട്ടെ കെ വി രതീഷ് (37) എന്നിവരെ പുഴയില്‍ തള്ളിയിട്ടുവെന്നാണ് കേസ്. കേസില്‍ വിദ്യാനഗര്‍ കോപ്പയിലെ മുഹമ്മദ് റിയാസ് (30), കീഴൂരിലെ മുഹമ്മദ് ഷാഫി (40), മുഹമ്മദ് സജിലാല്‍(20) തുടങ്ങിയവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ വധശ്രമത്തിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
Related News:
മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ടുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
പുഴയില്‍ തള്ളിയിട്ടെന്ന പോലീസിന്റെ പരാതിയില്‍ 20 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ തോണിയില്‍ പുഴയുടെ നടുവിലേക്ക് പിടിച്ചുകൊണ്ടുപോയി തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി