city-gold-ad-for-blogger

ഉദുമ പള്ളത്ത് തമിഴ്‌നാട് സ്വദേശിക്ക് നേരെ വധശ്രമം

ഉദുമ: (www.kasargodvartha.com 29/06/2015) ഉദുമ പള്ളത്ത് തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ ജ്യൂസ് ഗ്ലാസ് കൊണ്ട് അടിച്ച് പരിക്കേല്‍പിച്ചു. ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് കൂടല്ലൂര്‍ സ്വദേശിയായ തിരുപതി (50) യെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുന്ന് നില ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ പള്ളം സിനിമ തീയേറ്ററിന് സമീപമാണ് സംഭവം.

സംഭവം സമയം തിരുപതിയുടെ ഭാര്യ മല്ലികയും ബന്ധുവായ ഒരു സ്ത്രീയും കൂടെയുണ്ടായിരുന്നു. ചായ കുടിച്ചുകൊണ്ടിരിക്കെ എത്തിയ ഒരാള്‍ കടക്കാരനോട് ജ്യൂസ് ആവശ്യപ്പെടുകയും ഇതിനിടയില്‍ ഗ്ലാസ് കൊണ്ട് തിരുപ്പതിയുടെ കഴുത്തിന് ആഞ്ഞടിക്കുകയുമായിരുന്നു.

പ്രതിയെ കണ്ടാലറിയാമെന്ന് തിരുപതി പറഞ്ഞു. സംഭവ ശേഷം അക്രമി ഓടിരക്ഷപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഉദുമ പള്ളത്ത് തമിഴ്‌നാട് സ്വദേശിക്ക് നേരെ വധശ്രമം

ഉദുമ പള്ളത്ത് തമിഴ്‌നാട് സ്വദേശിക്ക് നേരെ വധശ്രമം


Keywords :  Udma, Attack, Hospital, Treatment, Kasaragod, Kerala,  Thirupathi. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia