വോട്ടെണ്ണല്‍ ദിവസം യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 2 ബി ജെ പി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
Jun 15, 2016, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 15/06/2016) നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാളിയങ്കാട് ജഗദംബ മന്ദിരത്തിന് സമീപം താമസിക്കുന്ന ചന്ദ്രനായക് എന്ന ചന്തു (25), കുഡ്ലു ശിവകൃഷ്ണനിലയത്തില് പി ഹരീഷ് (26) എന്നിവരെയാണ് കാസര്‍കോട്് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.
വോട്ടെണ്ണല്‍ ദിവസമുണ്ടായ സംഘര്‍ഷത്തിനിടെ ചെട്ടുംകുഴിയിലെ അന്‍സാറിനെ (27) മാരകായുധങ്ങളുമായി ഒരു സംഘം ആക്രമിച്ചുവെന്നാണ് കേസ്. മൊത്തം ഈ കേസില്‍ ഏഴുപ്രതികളാണുള്ളത്. രണ്ടുപ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്നുപ്രതികളാണ് പിടിയിലാകാനുള്ളത്.

Related News:
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.