city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുരളി വധം: 'ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് പുറത്തുക്കൊണ്ടു വരാന്‍ സമഗ്രമായ അന്വേഷണം വേണം'

കുമ്പള:(www.kasargodvartha.com 30.10.2014) ഡി.വൈ.എഫ്.ഐ ശാന്തിപ്പള്ളം യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പി മുരളിയെ കുത്തിക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ്-ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെ പങ്ക് പുറത്തുക്കൊണ്ടു വരാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എം.ബി രാജേഷ് എം.പി. ആവശ്യപ്പെട്ടു.

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ട്. ഇപ്പോള്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് വലിയ പരാതിയും സംശയവും ഉയര്‍ന്നിട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെക്കുറിച്ചോ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെക്കുറിച്ചോ ഇതുവരെ ഒരന്വേഷണവും നടത്തിയിട്ടില്ല.

ഗൂഢാലോചനയില്‍ പങ്കുള്ള ആര്‍.എസ്.എസ്-ബി.ജെ.പി ഉന്നതരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആഭ്യന്തര തലത്തില്‍ ശ്രമം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിനെതിരായി ഡി.വൈ.എഫ്.ഐ  ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് രാജേഷ് പറഞ്ഞു.

മുരളി വധം: 'ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് പുറത്തുക്കൊണ്ടു വരാന്‍ സമഗ്രമായ അന്വേഷണം വേണം'

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Arrest, Bjp, Court, Kasaragod, Kerala, Kumbala, Murder, Police

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia