Municipal park | ആലുവയിലെ ക്രൂരത കാസര്‍കോട്ട് ആവര്‍ത്തിക്കരുത്; സാമൂഹ്യ വിരുദ്ധര്‍ക്ക് താവളമായി നഗരസഭയുടെ പാര്‍ക്; കാടുമൂടി ഇഴജന്തുക്കളുടെ ഭീഷണിയും; സമീപത്തെ അംഗന്‍വാടിയിലെയും സ്‌കൂളിലെയും കുട്ടികള്‍ ആശങ്കയില്‍
Aug 12, 2023, 20:08 IST
കാസര്‍കോട്: (www.kasargodvartha.com) നഗരസഭയുടെ പരിധിയിലുള്ള ഫോര്‍ട് റോഡിലെ മഡോണ പാര്‍ക് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നതായി ആക്ഷേപം. കാടുമൂടിക്കിടക്കുന്ന ഈ പ്രദേശത്ത് പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. ഇത് സമീപത്ത് തന്നെയുള്ള അംഗന്‍വാടിയിലെയും മഡോണ സ്‌കൂളിലെയും കുട്ടികള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. കുട്ടികള്‍ക്ക് ഉള്‍പെടെ വിനോദത്തിനും വിശ്രമത്തിനു വേണ്ടി ഒരുക്കിയതാണ് ഇവിടം. കുട്ടികള്‍ക്ക് വേണ്ട കളിപ്പാട്ടങ്ങളും, ഇരിപ്പിടവും മറ്റുമെല്ലാം സജ്ജീകരിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം നശിച്ച് കൊണ്ടിരിക്കുകയും പാര്‍ക് കാടുമൂടി കിടക്കുകയുമാണ്. മാലിന്യ നിക്ഷേപവും വ്യാപകമായുണ്ട്.
ഇവിടെ ശൗചാലയത്തിനായി നിര്‍മിച്ച കെട്ടിടവുമുണ്ട്. ഇതിന്റെ വാതിലുകള്‍ തകര്‍ക്കപ്പെട്ട നിലയിലാണ്. രാത്രി കാലങ്ങളില്‍ വെളിച്ചം ഇല്ലാത്തത് മുതലെടുത്താണ് ഈ കെട്ടിടവും പ്രദേശവും സാമൂഹ്യ വിരുദ്ധര്‍ താവളമാക്കി മാറ്റിയിരിക്കുന്നത്. ലഹരി ലോബികളുടെ കേന്ദ്രമായി മാറിയെന്നാണ് പരാതി. ഇവിടെയെത്തുന്നവര്‍ മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. ആരുടേയും ശ്രദ്ധ പെട്ടെന്ന് ഉണ്ടാവില്ലെന്നതാണ് ഇവിടം താവളമായി തിരഞ്ഞെടുക്കാന്‍ സാമൂഹ്യ വിരുദ്ധരെ പ്രേരിപ്പിക്കുന്നത്.
ആലുവയില്‍ അഞ്ചുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത് അടുത്തിടെ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. 10 വര്‍ഷമായി തറക്കലിട്ട നഗരസഭയുടെ മാര്‍കറ്റിലാണ് കുറ്റകൃത്യം നടന്നത്. മാലിന്യങ്ങള്‍ നിറഞ്ഞും മറ്റും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ ഈ പരിസരത്താണ് കുട്ടിക്കുനേരെ കൊടുംപീഡനം നടന്നതും അവളുടെ മൃതദേഹം ഒളിപ്പിച്ചതുമെല്ലാമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു അവസ്ഥ കാസര്‍കോട്ടും സംഭവിക്കാതിരിക്കാന്‍ മഡോണ പാര്‍കിന്റെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
ആലുവ സംഭവത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറാതിരിക്കാന്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി എംബി രാജേഷ് കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ മഡോണ പാര്‍കിന്റെയടക്കം കാര്യത്തില്‍ ഈ ജാഗ്രത ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. പ്രദേശവാസികള്‍ക്കും സഞ്ചാരികള്‍ക്കും കുട്ടികള്‍ക്കും വിനോദത്തിനും വിശ്രമത്തിനും സൗകര്യപ്രദമായ രീതിയില്‍ പാര്‍ക് ഉപയോഗപ്പെടുത്തുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും അടിയന്തര നടപടി നഗരസഭ എടുക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.

Keywords: Municipal Park, Fort Road, Municipality, Children's, Kasaragod Municipal Park, Kasaragod Municipality, Kerala News, Kasaragod News, Malayalam News, Municipal park as shelter for anti-socials.
< !- START disable copy paste -->