city-gold-ad-for-blogger

Fine | പരിധിയിലധികം സ്വര്‍ണാഭരണങ്ങള്‍; ദുബൈയില്‍ നിന്നെത്തിയ നഗരസഭാ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് പിഴയിട്ട് കസ്റ്റംസ്; 'അടക്കേണ്ടി വന്നത് 2 ലക്ഷം രൂപ വരെ'

കാഞ്ഞങ്ങാട്: (KasargodVartha) പരിധിയിലധികം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, ദുബൈയില്‍ നിന്നെത്തിയ നഗരസഭാ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ കസ്റ്റംസ് പിഴയിട്ടു. കാഞ്ഞങ്ങാട് നഗരസഭയിലെ മുസ്ലിം ലീഗ് അംഗങ്ങളായ സി എച് എ സുബൈദ, റസിയ, ആഇശ, മുന്‍ കൗണ്‍സിലര്‍മാരായ റഹ്മത്, മറിയം, ഖദീജ ഹമീദ് എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്.
         
Fine | പരിധിയിലധികം സ്വര്‍ണാഭരണങ്ങള്‍; ദുബൈയില്‍ നിന്നെത്തിയ നഗരസഭാ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് പിഴയിട്ട് കസ്റ്റംസ്; 'അടക്കേണ്ടി വന്നത് 2 ലക്ഷം രൂപ വരെ'

'കാഞ്ഞങ്ങാട് സംഗമം' എന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് ഇവര്‍ യു എ ഇയിലെത്തിയത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് തിരികെ വരുന്നതിനിടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം ഇവരെ തടഞ്ഞുനിര്‍ത്തിയത്. ആറുപേരും പരിധിയിലധികം സ്വര്‍ണവളയും മാലയും അണിഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴയിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

ഒന്നരലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം പിഴയിട്ടതായാണ് വിവരം. ആഭരണങ്ങള്‍ പിഴയടച്ചതിന് ശേഷം തിരികെ നല്‍കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. സംഭവം സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയായതോടെ ആറുപേരില്‍ നിന്നും മുസ്ലിം ലീഗ് വിശദീകരണം തേടിയതായാണ് അറിയുന്നത്.
            
Fine | പരിധിയിലധികം സ്വര്‍ണാഭരണങ്ങള്‍; ദുബൈയില്‍ നിന്നെത്തിയ നഗരസഭാ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് പിഴയിട്ട് കസ്റ്റംസ്; 'അടക്കേണ്ടി വന്നത് 2 ലക്ഷം രൂപ വരെ'

Keywords: Fine, Airport, Malayalam News, Kumbla, Kerala News, Kasaragod News, Kanhagad Municipitalty, Municipal councilors who came from Dubai fined by customs.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia